Accident | കളര്‍കോട് അപകടം: നോവായി പാതിവഴിയിൽ എംബിബിഎസ് സ്വപ്‌നം പൊലിഞ്ഞവർ; ലക്ഷദ്വീപ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകില്ല; ഖബറടക്കം എറണാകുളത്ത്
● അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു.
● കനത്ത മഴയിൽ നിയന്ത്രണം വിട്ട് കാർ ബസിലേക്ക് ഇടിച്ചുകയറി.
● ലക്ഷദ്വീപ് സ്വദേശിയുടെ മാതാപിതാക്കൾ എറണാകുളത്തേക്ക്.
കൊച്ചി: (KVARTHA) ആലപ്പുഴയിലെ കളർകോട് ദേശീയപാതയിൽ സംഭവിച്ച വാഹനാപകടത്തിൽ അഞ്ച് വിദ്യാർഥികളുടെ ദാരുണാന്ത്യം കേരളത്തെ ഞെട്ടിച്ചു. വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ ഇവർ, എംബിസിഎസ് സ്വപ്നം പൂവണിയാതെയാണ് മരണത്തിന് കീഴടങ്ങിയത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ദാരുണ അപകടം സംഭവിച്ചത്. കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ പൂർണമായും തകർന്നിരുന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വിദ്യാർത്ഥികളെ കാറിൽ നിന്നും പുറത്തെടുക്കാനായത്.
ലക്ഷ്വദീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, മലപ്പുറം സ്വദേശി ദേവാനന്ദൻ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂർ സ്വദേശി മുഹി അബ്ദുൽ ജബ്ബാർ എന്നിവരാണ് ഈ അപകടത്തിൽ മരണപ്പെട്ടത്. നാല് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
അപകടത്തിൽ മരിച്ച ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകില്ല. മൃതദേഹം എറണാകുളം ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മുഹമ്മദ് ഇബ്രാഹിമിന്റെ മാതാപിതാക്കൾ രാവിലെ വിമാനമാർഗം ലക്ഷദ്വീപിൽ നിന്നും എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.
വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടി ഒന്നരമാസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ഇബ്രാംഹിം മരണത്തിന് കീഴടങ്ങിയത്. വിദ്യാർഥികളുടെ അകാലവിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനത്ത മഴയും കാഴ്ച മങ്ങിയതും ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
#KallarcodeAccident, #Lakshadweep, #KeralaTragedy, #MuhammadIbrahim, #FatalCrash, #ErnakulamBurial