Accidental Death | ദേശീയപാതയില്‍ സ്‌കൂടറില്‍ പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു, മകള്‍ക്ക് പരുക്ക്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ദേശീയപാതയില്‍ സ്‌കൂടറില്‍ പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു, മകള്‍ക്ക് പരുക്ക്. ദേശീയപാതയില്‍ കല്ലമ്പലം തട്ടുപാലത്തിനു സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടം.

Accidental Death | ദേശീയപാതയില്‍ സ്‌കൂടറില്‍ പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു, മകള്‍ക്ക് പരുക്ക്

കടമ്പാട്ടുകോണം വെട്ടിയറ എസ് എസ് ഭവനില്‍ ശ്രീധരന്‍(73)ആണ് മരിച്ചത്. മകള്‍ ഉണ്ണിമായയ്ക്ക്(24) തോളിനാണ് പരുക്കേറ്റത്. ആലപ്പുഴ ഏ ആര്‍ കാംപിലെ വാഹനമാണ് ഉണ്ണിമായ ഓടിച്ച സ്‌കൂടറില്‍ ഇടിച്ചത്. ഉടന്‍തന്നെ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീധരനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:   Kallambalam:  73 Year Old Died As Police Jeep Hits Scooter, Thiruvananthapuram, News, Accidental Death, Injury, Hospitalized, Dead Body, Police, Sreedharan, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia