Arrested | കണ്ണൂരില്‍ കളരി അഭ്യസിക്കാനെത്തിയ കൊല്‍കത സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഗുരുക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: (KVARTHA) കളരി (Kalari) അഭ്യസിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന (Molestation Attempt) പരാതിയില്‍ (Complaint) കളരി അഭ്യാസ പരിശീലകനായ മധ്യവയസ്‌കന്‍ അറസ്റ്റില്‍ (Arrest). കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ സുജിത് ഗുരിക്കളെയാ (53)ണ് (Sujith Gurikkal) കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ (Kannur Town Inspector) ശ്രീജിത്ത് കോടേരി (Sreejith Koderi) അറസ്റ്റു ചെയ്തത്. കൊല്‍കത സ്വദേശിനിയാണ് കളരി പരിശീലകനായ സുജിത്തിനെതിരെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി പരാതി നല്‍കിയത്.
കഴിഞ്ഞ നവംബര്‍ മുതല്‍ മാര്‍ച് വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പരിശീലനത്തിനിടെ തനിച്ചായിരുന്ന സമയത്ത് 42 കാരിയെ ലൈംഗിക ചുവയോടെ പലപ്പോഴും ശരീരത്തില്‍ സ്പര്‍ശിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കളരിയില്‍ പരിശീലനത്തിനെത്തുന്ന പല യുവതികളോടും സമാനമായ രീതിയില്‍ പ്രതി മോശമായി പെരുമാറുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ ചൂണ്ടി കാണിച്ചിട്ടുണ്ടായിരുന്നു.
യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷമാണ് കളരി പരിശീലകന്‍ സുജിത് ഗുരുക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.