Murder | തലയില്‍ പരുക്ക്, മുഖം വികൃതമായ നിലയില്‍; കളമശ്ശേരിയില്‍ തനിച്ച് താമസിക്കുകയായിരുന്ന വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്;  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

 
Kalamassery Woman's Death Confirmed as Murder
Kalamassery Woman's Death Confirmed as Murder

Representational Image Generated By Meta AI

● കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 
● പൊലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. 
● ജെയ്‌സി ഏബ്രഹാം ഉപയോഗിച്ചിരുന്ന ഫോണ്‍ കാണാനില്ല.
● ഫ് ളാറ്റില്‍ സ്ഥിരമായി വന്നുപോവുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം. 

കൊച്ചി: (KVARTHA) കളമശേരിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്. പെരുമ്പാവൂര്‍ സ്വദേശി ജെയ്‌സി ഏബ്രഹാമിനെ(55) ആണ് തിങ്കളാഴ്ച വൈകിട്ട് കളമശ്ശേരി കൂനംതൈയിലെ അപ്പാര്‍ട് മെന്റിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ ഫോണില്‍ വിളിച്ച് കിട്ടാതായപ്പോള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. 

ജെയ്‌സിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ഇത് കവര്‍ച്ച ചെയ്യപ്പെട്ടതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.  റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തില്‍ സജീവമായിരുന്നു ജെയ്‌സി ഏബ്രഹാം എന്ന് പൊലീസ് പറയുന്നു. അതുകൊണ്ടു തന്നെ ഏതെങ്കിലും രീതിയിലുള്ള തര്‍ക്കമോ മറ്റോ ഉണ്ടായിരുന്നോ എന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

മൃതദേഹത്തിന്റെ തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട പൊലീസ് സംഭവം കൊലപാതകമാണോ എന്ന് സംശയിച്ചിരുന്നു. മുഖത്ത് വികൃതമായ രീതിയിലായിരുന്നു പരുക്കേറ്റിരുന്നത്. മര്‍ദനത്തിന് ശേഷമാണ് മരണമെന്നും പൊലീസ് ഉറപ്പാക്കിയിരുന്നു. 

തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് തലയ്‌ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. പ്രതിയെ കണ്ടുപിടിക്കാന്‍ ഫ് ളാറ്റില്‍ സ്ഥിരമായി വന്നുപോവുന്നവരെയും സിസിടിവിയും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്.

#KalamasseryMurder #KeralaCrime #Investigation #CCTV #Justice #CrimeNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia