Inspection | കളമശ്ശേരിയിലെ 11 ഹോടെലുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണം പിടികൂടി
Dec 6, 2022, 15:23 IST
കൊച്ചി: (www.kvartha.com) കളമശ്ശേരിയിലെ ഹോടെലുകളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണം പിടികൂടി. 11 ഹോടെലുകളില്‍ നടത്തിയ പരിശോധനയില്‍ നാലിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണം പിടികൂടിയത്.
ചൈനീസ്, കോണ്‍ടിനെന്റല്‍, അറബിക് എന്നീ പേരുകളില്‍ കളമശ്ശേരി എച് എം ടി ജന്‍ക്ഷനിലെ താല്‍, ബറക മന്തി, ന്യൂ, കൂനംതെയിലെ മന്തി കിംഗ് എന്നീ ഹോടെലുകളിലെല്ലാം നല്‍കിയിരുന്നത് പഴകിയ ഭക്ഷണമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഷവര്‍മ, അല്‍ഫാം, മന്തി തുടങ്ങിയവയാണ് പിടിച്ചെടുത്തവയില്‍ കൂടുതലും. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്നും കണ്ടെത്തി. നിരോധിത പ്ലാസ്റ്റിക് കൂടുകളില്‍ സൂക്ഷിച്ച ഭക്ഷ്യോത്പന്നങ്ങളും ഇവിടങ്ങളില്‍ നിന്ന് പിടിച്ചെടുത്തു.
ചായക്കടകള്‍, ഹോടെലുകള്‍, മീന്‍ കടകള്‍ തുടങ്ങിയ ഇടങ്ങളിലായിരുന്നു പരിശോധന. ഇതില്‍ എച് എം ടി ജന്‍ക്ഷനിലെ മീന്‍ കടയില്‍ നിന്ന് പഴകിയ മീന്‍ പിടികൂടി. പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്കെല്ലാം നോടിസ് നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. ആദ്യ നടപടി എന്ന നിലയില്‍ ഇവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Keywords: Kalamassery: Inspection of health department in 11 hotels; Caught days old food, Kochi, News, Inspection, Hotel, Food, Notice, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.