UAPA | കളമശ്ശേരി സ്‌ഫോടനം: അറസ്റ്റിലായ ഡൊമിനിക് മാര്‍ടിനെതിരെ യു എ പി എ ചുമത്തി

 


ADVERTISEMENT

കൊച്ചി: (KVARTHA) കളമശ്ശേരി സ്‌ഫോടനത്തില്‍ അറസ്റ്റിലായ ഡൊമിനിക് മാര്‍ടിനെതിരെ പൊലീസ് യു എ പി എ ചുമത്തി. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ഉഗ്രസ്‌ഫോടനത്തോടെ നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള യഹോവ സാക്ഷികളുടെ വാര്‍ഷിക കണ്‍വെന്‍ഷനാണ് കളമശ്ശേരി മെഡികല്‍ കോളജിനടുത്ത സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്.

UAPA | കളമശ്ശേരി സ്‌ഫോടനം: അറസ്റ്റിലായ ഡൊമിനിക് മാര്‍ടിനെതിരെ യു എ പി എ ചുമത്തി

വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങിയത്. സമാപന ദിനമായിരുന്ന ഞായറാഴ്ച രാവിലെ പ്രാര്‍ഥന തുടങ്ങി അല്‍പസമയത്തിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. ഐ ഇ ഡി എന്നറിയപ്പെടുന്ന ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസ് ആണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. അതേസമയം, പകല്‍ മുഴുവന്‍ നീണ്ട ദുരൂഹതക്കും തിരച്ചിലുകള്‍ക്കുമൊടുവില്‍ സ്വയം കുറ്റമേറ്റെടുത്താണ് തൃശൂര്‍ കൊടകര പൊലീസ് സ്‌റ്റേഷനില്‍ ഡൊമിനിക് മാര്‍ടിന്‍ ഹാജരായത്.

എറണാകുളം തമ്മനത്ത് താമസക്കാരനായ ഡൊമിനിക് മാര്‍ടിനാണ് സംഭവത്തിന് പിന്നിലെ ഏക പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റിലായ ഡൊമിനിക് മാര്‍ടിനെതിരെ യു എ പി എ ചുമത്തി വിശദ ചോദ്യംചെയ്യലിന് ശേഷമാണ് മാര്‍ടിനാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് വൈകുന്നേരത്തോടെ പൊലീസ് സ്ഥിരീകരിച്ചത്. സ്‌ഫോടനം നടത്തിയതിന്റെ തെളിവുകളും മറ്റും പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സഫോടന ദൃശ്യങ്ങളും ഫോണില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തുന്നതിനു പിന്നിലുള്ള കാരണമെന്തെന്ന് ഫേസ്ബുക് ലൈവിലൂടെ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

അതിനിടെ കളമശ്ശേരിയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാര്‍ഷിക കണ്‍വെന്‍ഷനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരിയിലെ എറണാകുളം സര്‍കാര്‍ മെഡിക്കകല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ബോംബ് സ്‌ഫോടനത്തില്‍ രാവിലെ സംഭവ സ്ഥലത്തുവച്ചുതന്നെ ഒരു സ്ത്രീ മരിച്ചിരുന്നു. എന്നാല്‍ മരിച്ച വയോധികയെ തിരിച്ചറിഞ്ഞിട്ടില്ല. ആകെ 52 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 12 വയസ്സുകാരന്‍ ഉള്‍പെടെ അഞ്ച് പേരുടെ സ്ഥിതി ഗുരുതരമാണ്. 90 ശതമാനം പരുക്കേറ്റ കുട്ടി വെന്റിലേറ്ററിലാണ്. 17 പേര്‍ ഐസിയുവില്‍ കഴിയുന്നു.

പരുക്കേറ്റവര്‍ മെഡികല്‍ കോളജിന് പുറമെ ആലുവ രാജഗിരി, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, കാക്കനാട് സണ്‍റൈസ് ആശുപത്രികളിലാണുള്ളത്.

Keywords:  Kalamassery blast: UAPA charges against Dominic Martin, Kochi, News, Kalamassery Bast, Accidental Death, Injured, UAPA, Hospitalized, Accused, FB Post, Kerala News. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia