SWISS-TOWER 24/07/2023

Sitaram Yechury | കളമശേരി സ്‌ഫോടനം: എംവി ഗോവിന്ദന്റെ പ്രസ്താവനയെ തള്ളി സീതാറാം യെചൂരി

 


ADVERTISEMENT

കൊച്ചി: (KVARTHA) കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനെ തള്ളി സീതാറാം യെചൂരി. കളമശേരി സ്‌ഫോടനത്തെ പറ്റി കേന്ദ്രകമിറ്റി പറഞ്ഞതാണു പാര്‍ടിയുടെ നിലപാട് എന്നുപറഞ്ഞ യെചൂരി എംവി ഗോവിന്ദന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും വ്യക്തമാക്കി.


Sitaram Yechury | കളമശേരി സ്‌ഫോടനം: എംവി ഗോവിന്ദന്റെ പ്രസ്താവനയെ തള്ളി സീതാറാം യെചൂരി

കളമശ്ശേരി ബോംബ്  സ്‌ഫോടനത്തെ സിപിഎം കേന്ദ്ര കമിറ്റി അപലപിക്കുകയാണ്. സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കേരള ജനത ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി പറഞ്ഞു.

സ്‌ഫോടനത്തിനു ഫലസ്തീന്‍ വിഷയവുമായി ബന്ധമുണ്ടോ എന്നു പരിശോധിക്കണമെന്നും ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാകാം സ്‌ഫോടനം എന്നുമായിരുന്നു എംവി ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞത്. കേരളം ഫലസ്തീനൊപ്പം പൊരുതുമ്പോള്‍ ജനശ്രദ്ധ മാറ്റാനുള്ള നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും കര്‍ശനമായ നടപടിയുണ്ടാകുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു യെചൂരി.

Keywords:  Kalamassery Blast: Sitaram Yechury Against MV Govindan's Statement, Kochi, News, Politics, Sitaram Yechury, Criticized, MV Govindan, Statement, Kalamassery Blast, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia