Kalamassery Blast | മകള്‍ക്ക് പിന്നാലെ ലിബ്‌നയുടെ അമ്മയും മരണത്തിന് കീഴടങ്ങി; കളമശ്ശേരി സ്‌ഫോടനത്തില്‍ ആകെ മരിച്ചവരുടെ എണ്ണം അഞ്ചായി

 


ADVERTISEMENT

കൊച്ചി: (KVARTHA) കളമശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ (45) ആണ് ശനിയാഴ്ച (11.11.2023) രാത്രി മരിച്ചത്. സ്‌ഫോടനത്തില്‍ മരിച്ച 12 വയസുകാരി ലിബ്‌നയുടെ അമ്മയാണ്. ഇതോടെ കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

അതീവ ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാലി. ഇവരുടെ മകന്‍ പ്രവീണ്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അമ്മയും സഹോദരിയും മരണത്തിന് കീഴടങ്ങിയത് അറിയാതെയാണ് പ്രവീണ്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. സാലിയുടെ മൂത്ത മകന്‍ രാഹുലും ആശുപത്രിയില്‍ ചികിത്സയിലാണ്.

കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ച ഇവരുടെ മകള്‍ 12 വയസുകാരി ലിബ്‌നയുടെ സംസ്‌കാര ചടങ്ങുകള്‍ ഇക്കഴിഞ്ഞ നാലിനാണ് നടന്നത്. 95 ശതമാനം പൊള്ളലേറ്റ ലിബ്‌ന സ്‌ഫോടനം നടന്ന ദിവസം രാത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്കും സഹോദരങ്ങള്‍ക്കും അവസാനമായി ഒരുനോക്ക് കാണാനാണ് അച്ഛന്‍ പ്രദീപന്‍ സംസ്‌കാരം ആറ് ദിവസം നീട്ടിയത്. അവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നതോടെയാണ് സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്.

മലയാറ്റൂര്‍ നീലീശ്വരത്തെ സ്‌കൂളിലും വീട്ടിലും വികാരനിര്‍ഭരമായ യാത്രയയപ്പാണ് ലിബ്‌നക്ക് സഹപാഠികള്‍ നല്‍കിയത്. വികാര നിര്‍ഭരമായ യാത്രയയപ്പിനൊടുവില്‍ തൃശ്ശൂര്‍ കൊരട്ടിയിലെ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിലാണ് ലിബ്‌നയുടെ മൃതദേഹം സംസ്‌കരിച്ചത്.

സാലിയും മക്കളായ ലിബ്‌ന, പ്രവീണ്‍, രാഹുല്‍ എന്നിവര്‍ ഒന്നിച്ചാണ് കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്. ഇവിടെയാണ് മതകൂട്ടായ്മക്കെതിരെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഡൊമിനിക് മാര്‍ട്ടില്‍ ഐഇഡി സ്‌ഫോടനകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നാലു പേര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ലിബ്‌നയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Kalamassery Blast | മകള്‍ക്ക് പിന്നാലെ ലിബ്‌നയുടെ അമ്മയും മരണത്തിന് കീഴടങ്ങി; കളമശ്ശേരി സ്‌ഫോടനത്തില്‍ ആകെ മരിച്ചവരുടെ എണ്ണം അഞ്ചായി

 

Keywords: News, Kerala, Kerala-News, Accident-News, Malayalam-News, Libna, Mother, Succumbed, Death Toll, Rises, Five, Kalamassery Blast, Kochi News, Kalamassery blast; Libna's mother also succumbed, death toll rises to five.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia