Inspection | കളമശേരി സ്‌ഫോടനം: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പരിശോധന നടത്തി

 


കണ്ണൂര്‍: (KVARTHA) കളമശേരി ഇരട്ട ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെ പൊലീസും കണ്ണൂര്‍ ടൗണ്‍ പൊലീസും വ്യാപകമായി പരിശോധന നടത്തി. ബോംബ്, ഡോഗ് സ്‌ക്വാഡുകളും ഞായറാഴ്ച 11 മണിക്ക് തുടങ്ങി ഉച്ചവരെ നീണ്ട പരിശോധനയില്‍ പങ്കെടുത്തു.
         
Inspection | കളമശേരി സ്‌ഫോടനം: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പരിശോധന നടത്തി

സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ട ട്രെയിനുകളിലും റെയില്‍വെ ട്രാകിലും പരിശോധന നടത്തി. മതിയായ രേഖകളില്ലാതെ റെയില്‍വെ സ്റ്റേഷനില്‍ അസ്വാഭാവികമായ സാഹചര്യത്തില്‍ കണ്ട ജാര്‍ഖണ്ഡ് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. മതിയായ രേഖകളില്ലാതെ റെയില്‍വെസ്റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇയാളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയി.

പിന്നീട്, ഇയാള്‍ പിരിവിനായി വന്നതാണെന്നും സംഭവവുമായി ബന്ധമില്ലെന്നും ഉടന്‍ മോചിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. നിലവില്‍ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ ഡൊമിനിക് മാര്‍ടിന്‍ (48) എന്നയാളാണ് കീഴടങ്ങിയത്.

Keywords:  Kalamassery, Railway Station, Malayalam News, Kannur Railway Station, Kalamassery Blast, Kalamassery blast: Inspection conducted at Kannur railway station.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia