Kalamassery Blast | കളമശ്ശേരി സ്‌ഫോടനം: 3 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യ ഡയറക്ടര്‍

 


ADVERTISEMENT

കൊച്ചി: (KVARTHA) കളമശ്ശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യ ഡയറക്ടര്‍. ആകെ 20 രോഗികളാണ് ചികിത്സയിലുള്ളത്. അതില്‍ 16 പേര്‍ ഐ സി യുവില്‍ ചികിത്സയിലാണ്. അതില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

Kalamassery Blast | കളമശ്ശേരി സ്‌ഫോടനം: 3 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യ ഡയറക്ടര്‍

നാലു പേര്‍ വാര്‍ഡുകളില്‍ കഴിയുന്നു. 10 ശതമാനം പൊളളലേറ്റ 14 വയസുള്ള കുട്ടിയെ ഐസിയു വില്‍ നിന്ന് വാര്‍ഡിലേക്കു മാറ്റി. കളമശ്ശേരി ഗവ. മെഡികല്‍ കോളജില്‍ ചികിത്സയിലുള്ള ഒരു രോഗിയെ സ്‌കിന്‍ ഗ്രാഫ് റ്റിങിനും നൂതന ചികിത്സയ്ക്കുമായി കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റിയെന്ന് ആരോഗ്യ ഡയറക്ടര്‍ ഡോ കെജെ റീന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Keywords:  Kalamassery Blast: Health director says condition of 3 remains critical, Kochi, News, Kalamassery Blast, Health Director, Critical Condition, ICU, Patients, Treatment, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia