Kalamassery Blast | കളമശ്ശേരി സ്‌ഫോടനം: 3 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യ ഡയറക്ടര്‍
Nov 1, 2023, 19:28 IST
കൊച്ചി: (KVARTHA) കളമശ്ശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യ ഡയറക്ടര്‍. ആകെ 20 രോഗികളാണ് ചികിത്സയിലുള്ളത്. അതില്‍ 16 പേര്‍ ഐ സി യുവില്‍ ചികിത്സയിലാണ്. അതില്‍ മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
നാലു പേര്‍ വാര്‍ഡുകളില്‍ കഴിയുന്നു. 10 ശതമാനം പൊളളലേറ്റ 14 വയസുള്ള കുട്ടിയെ ഐസിയു വില്‍ നിന്ന് വാര്‍ഡിലേക്കു മാറ്റി. കളമശ്ശേരി ഗവ. മെഡികല്‍ കോളജില്‍ ചികിത്സയിലുള്ള ഒരു രോഗിയെ സ്‌കിന്‍ ഗ്രാഫ് റ്റിങിനും നൂതന ചികിത്സയ്ക്കുമായി കോട്ടയം മെഡികല്‍ കോളജിലേക്ക് മാറ്റിയെന്ന് ആരോഗ്യ ഡയറക്ടര്‍ ഡോ കെജെ റീന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Keywords: Kalamassery Blast: Health director says condition of 3 remains critical, Kochi, News, Kalamassery Blast, Health Director, Critical Condition, ICU, Patients, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.