Booked | കളമശ്ശേരി സ്‌ഫോടനം: സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് മലപ്പുറം ജില്ലയിലും നിരവധി പേര്‍ക്കെതിരെ കേസെടുത്തു
Nov 1, 2023, 10:33 IST
മലപ്പുറം: (KVARTHA) കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ച് മലപ്പുറം ജില്ലയിലും നിരവധി പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ചൊവ്വാഴ്ച മാത്രം പത്തിലധികം പേര്‍ക്കെതിരെ ജില്ലയില്‍ കേസ് രെജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയും കേസെടുത്തിരുന്നു.
ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കളമശ്ശേരി സ്‌ഫോടന പശ്ചാത്തലത്തില്‍ പോസ്റ്റുകള്‍ എഴുതിയവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കെതിരെയുമാണ് കൂടുതല്‍ കേസുകളും. വംശീയപ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കുന്നതിന് തൂക്കം ഒപ്പിക്കാനാണ് നിരപരാധികളായവരെ പ്രതിചേര്‍ത്ത് കേസെടുക്കുന്നതെന്ന വിമര്‍ശനവുമായി വെല്‍ഫെയര്‍ പാര്‍ടിയടക്കമുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്.
സൈബര്‍ സെലില്‍നിന്നും എസ് പി ഓഫിസില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ഐപിസി 153, കേരള പൊലീസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തത് എന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ചില മാധ്യമങ്ങളിലടക്കം ഒരുവിഭാഗത്തെ സംശയമുനയില്‍ നിര്‍ത്തിയ നടപടിയെ വിമര്‍ശിച്ച് എഴുതിയ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുത്തതായി ആരോപണമുണ്ട്.
വിദ്വേഷ പ്രചാരണം ലക്ഷ്യംവെക്കാത്ത പോസ്റ്റുകള്‍ക്ക് കേസെടുത്തതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കേസെടുത്തവരെ സ്‌റ്റേഷനില്‍ വിളിപ്പിക്കുകയും പലരുടെയും ഫോണുകള്‍ പൊലീസ് വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്.
ചങ്ങരംകുളം സ്‌റ്റേഷന്‍ പരിധിയില്‍ നസീര്‍, അബു ഹൈദിന്‍ ശംസു, മേലാറ്റൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ അത്വീഖ് മുഹമ്മദ്, പാണ്ടിക്കാട് സ്‌റ്റേഷന്‍ പരിധിയിലെ ജബ്ബാര്‍, പെരിന്തല്‍മണ്ണ സ്‌റ്റേഷന്‍ പരിധിയിലെ അനീസ്, പെരുമ്പടപ്പ് സ്‌റ്റേഷന്‍ പരിധിയിലെ മുബാറക്, മലപ്പുറം സ്‌റ്റേഷന്‍ പരിധിയില്‍ ജാഫര്‍ നജൂസ്, അരീക്കോട് സ്‌റ്റേഷന്‍ പരിധിയില്‍ സിടി അബ്ദുല്‍ ജലീല്‍, കൊളത്തൂര്‍ സ്‌റ്റേഷന്‍ പരിധിയില്‍ ജമാല്‍ മുഹ്‌സിന്‍, കോട്ടക്കല്‍ സ്‌റ്റേഷന്‍ പരിധിയിലെ ശിഹാബ് വിള്ളൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തത്.

കൂടാതെ, മഞ്ചേരി സ്‌റ്റേഷന്‍ പരിധിയിലും വണ്ടൂര്‍ സ്‌റ്റേഷന്‍ പരിധിയിലും മേല്‍വിലാസം ലഭിക്കാത്ത രണ്ട് ഫേസ്ബുക് ഐഡികള്‍ക്കെതിരെയും കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Keywords: Kalamassery blast: Case filed against several people in Malappuram district for spreading hate propaganda on social media, Malappuram, News, Police Case, Social Media, Religion, Allegation, Kalamassery Blast, Controversy, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.