SWISS-TOWER 24/07/2023

Award | കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മാരക പുരസ്‌കാരം കോട്ടക്കല്‍ ദേവദാസിന് സമ്മാനിക്കും

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA)പയ്യന്നൂര്‍ കഥകളിയരങ്ങ് 26-ാം വാര്‍ഷികവും പുരസ്‌കാര വിതരണവും 12 ന് നടക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26 വര്‍ഷം പൂര്‍ത്തിയാക്കുന്ന പയ്യന്നൂര്‍ കഥകളിയരങ്ങ് ഏര്‍പ്പെടുത്തിയ പതിനൊന്നാമത് പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മാരക പുരസ്‌കാരത്തിനാണ് കോട്ടക്കല്‍ ദേവദാസ് അര്‍ഹനായതായത്. അന്‍പതിനായിരം രൂപയും ഫലകവുമാണ് പുരസ്‌കാരമായി നല്‍കുന്നത്.

Award | കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മാരക പുരസ്‌കാരം കോട്ടക്കല്‍ ദേവദാസിന് സമ്മാനിക്കും

കോട്ടക്കല്‍ ദേവദാസ് 30 വര്‍ഷമായി കഥകളിയുടെ എല്ലാ വേഷങ്ങളിലും ശ്രേഷ്ഠമായ കലാവൈഭവത്തെ ലോകത്തിന് കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ശ്രേഷ്ഠ കലാകാരനാണെന്ന് അവാര്‍ഡ് സമിതി വിലയിരുത്തി. മെയ് 12ന് രാവിലെ ഒന്‍പതുമണി മുതല്‍ പയ്യന്നൂര്‍ ശ്രീപ്രഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പയ്യന്നൂര്‍ കഥകളിയരങ്ങിന്റെ 26-ാം വാര്‍ഷിക ദിന സാംസ്‌കാരിക സമ്മേളന ചടങ്ങില്‍ പതിനൊന്നാമത് കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മാരക പുരസാരം കോട്ടക്കല്‍ ദേവദാസിന് സമ്മാനിക്കും. പത്മശ്രി വിപി അപ്പുക്കുട്ട പൊതുവാള്‍, പി ജയരാജന്‍, പി പി പോളി തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുക്കും.

Award | കലാമണ്ഡലം കൃഷ്ണന്‍ നായര്‍ സ്മാരക പുരസ്‌കാരം കോട്ടക്കല്‍ ദേവദാസിന് സമ്മാനിക്കും

വാര്‍ത്താ സമ്മേളനത്തില്‍ സ്വാമി കൃഷ്ണാനന്ദ ഭാരതി, ടി എം ജയകൃഷ്ണന്‍, ഡോ. എസ് കെ സുരേഷ് ബാബു, ഡോക്ടര്‍ അസിം, എം രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kalamandalam Krishnan Nair Memorial Award will be presented to Kottakal Devdas, Kannur, News, Kalamandalam Krishnan Nair Memorial Award, Kottakal Devdas, Press Meet, Conference, Presented, Kadhakaliyarangu, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia