ADVERTISEMENT
കൊച്ചി: നടന് കലാഭവന്‍ മണിക്ക് മുന്‍കൂര്‍ ജാമ്യം. വനപാലകരെ ആക്രമിച്ച കേസില്‍ കലാഭവന്‍ മണിക്ക് കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മെയ് 25നകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പാകെ കീഴടങ്ങണമെന്നും തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാകണമെന്നും ഹാജരാകുന്ന മുറക്ക് മണിക്ക് മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുമെന്നും ജസ്റ്റിസ് എസ്.എസ്.സതീശ് ചന്ദ്രന് നിര്‍ദേശിച്ചു. 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യത്തിലും മജിസ്ട്രേട്ട് ജാമ്യം അനുവദിക്കണമെന്നാണു നിര്‍ദേശം.
മെയ് 15ന് രാത്രി മണിയും സംഘവും ഷോളയാര്‍ വനത്തില്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ വനപാലകര്‍ അനുവദിച്ചില്ലെന്നാണ് പോലീസിന്റെ വിശദീകരണം. തിരികെ വന്നപ്പോള്‍ കണ്ണംകുഴി ഭാഗത്ത് വെച്ച് പരിശോധനയ്ക്കായി കാറിന്റെ ഡിക്കി തുറന്ന് വനപാലകര്‍ പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ വനപാലകരെ മണിയും സംഘവും ചേര്‍ന്ന് മര്‍ദിച്ച കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ മണി ഒന്നാം പ്രതിയും, സുഹൃത്ത് ഗോപിനാഥന് രണ്ടാം പ്രതിയുമാണ്.
മണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ പരിഗണിച്ചപ്പോള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുള്പെടെ മറ്റു രണ്ടു ക്രിമിനല്‍ കേസുകളില്‍ കൂടി പ്രതിയായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും, ജാമ്യം അനുവദിച്ചാല്‍ അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ സാധ്യതയുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.ആസഫലി കോടതിയെ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ മണിയ്ക്കൊപ്പം യാത്ര ചെയ്ത സ്ത്രീയോട് വനം വകുപ്പധികൃതര്‍ മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തതാണ് കേസിന് കാരണമെന്ന് മണിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
Keywords: Bail, Kalabhavan Mani, Kochi, High Court, Car, Actor, Woman., Case, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.