Odappazham Award | കലാഭവന്‍ ഫൗന്‍ഡേഷന്‍ ഓടപ്പഴം അവാര്‍ഡ് നേട്ടവുമായി കണ്ണൂരിലെ നാട്ടുകലാകാരന്മാര്‍

 


കണ്ണൂര്‍: (KVARTHA) നാടന്‍ കലാരംഗത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കലാഭവന്‍ മണി ഫൗന്‍ഡേഷന്‍ നല്‍കി വരുന്ന ഓടപ്പഴം അവാര്‍ഡ് നേട്ടവുമായി കണ്ണൂരിലെ നാട്ടുകലാകാരന്മാര്‍. തവില്‍, ചെണ്ട, തുടി തുടങ്ങിയ നാട്ടുവാദ്യങ്ങളുമായി അരങ്ങില്‍ 20 വര്‍ഷത്തിലധികമായി താളവിസ്മയം ഒരുക്കുന്ന ചെറുകുന്ന് സ്വദേശിയായ മഹേഷ് കീഴറ നാട്ടുവാദ്യമെന്ന വിഭാഗത്തിലാണ് അവാര്‍ഡ് നേടിയത്.

കുട്ടിക്കാലം മുതല്‍ നാടന്‍ പാട്ടരങ്ങുകളില്‍ ദൃശ്യാവിഷ്‌കാരങ്ങളില്‍ വേഷമിടുകയും കരിങ്കാളി, യക്ഷിക്കോലം, കാന്താര, ഫയര്‍ ഡാന്‍സ്, പരുന്താട്ടം, തീക്കാളി തുടങ്ങിയ നിരവധി വേഷങ്ങളിലൂടെ ആസ്വാദകരുടെ മനം കവര്‍ന്ന കലാകാരന്‍ മയ്യില്‍ കയരളം സ്വദേശിയായ നന്ദു ഒറപ്പടിക്ക് വേഷം എന്ന വിഭാഗത്തിലുമാണ് അവാര്‍ഡ് ലഭിച്ചത്.

Odappazham Award | കലാഭവന്‍ ഫൗന്‍ഡേഷന്‍ ഓടപ്പഴം അവാര്‍ഡ് നേട്ടവുമായി കണ്ണൂരിലെ നാട്ടുകലാകാരന്മാര്‍

വേദികളില്‍ തനതു പാട്ടുകളും എഴുത്തുപാട്ടുകളും അവതരിപ്പിച്ചും പരിശീലിപ്പിച്ചും ശ്രദ്ധേയരായ ശ്രീകണ്ഠാപുരത്തെ രജീഷ് നിടുവാലൂരിനും മയ്യില്‍ കോറളായി തുരുത്ത് സ്വദേശിയും മടമ്പം പികെഎം ബി എഡ് കോളജ് വിദ്യാര്‍ഥിനിയുമായ ശ്രീത്തു ബാബുവിനും നാടന്‍പാട്ടിലുമാണ് ഓടപ്പഴം അവാര്‍ഡ് ലഭിച്ചത്.

രജീഷ് മുളവുകാട് കണ്‍വീനറും സുബാഷ് മാലി ചെയര്‍മാനുമായ ജൂറി പാനലാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. മാര്‍ച് അവസാന വാരം തൃശ്ശൂരില്‍വെച്ച് നടക്കുന്ന അവാര്‍ഡ് നൈറ്റില്‍വെച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Keywords: News, Kerala, Kerala-News, Kannur-News, Kalabavan Mani Foundation, Odappazham Award, Kannur Artists, Award, Natives, Kannur News, Kalabavan Foundation Odappazham award for Kannur artists.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia