Police Commissioner | സജീവ് കൃഷ്ണയുടെ കൊലപാതകം; 'കാസര്‍കോട്ടുനിന്നും പിടിയിലായ അര്‍ശാദ് 'സാധാരണ അവസ്ഥയില്‍ അല്ലായിരുന്നു' ; കൊലയ്ക്ക് കാരണം കഞ്ചാവിനെ ചൊല്ലിയുള്ള തര്‍ക്കമെന്നും കമിഷണര്‍
Aug 17, 2022, 16:28 IST
ADVERTISEMENT
കൊച്ചി/കാസര്‍കോട്: (www.kvartha.com) മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ കാക്കനാട് ഇന്‍ഫോ പാര്‍കിന് സമീപത്തെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന അര്‍ശാദിനെ പൊലീസ് പിടികൂടി. കൊലപാതകവിവരം പുറത്തറിഞ്ഞതിന് പിന്നാലെ കൊച്ചിയില്‍ നിന്ന് മുങ്ങിയ അര്‍ശാദിനെ കണ്ടെത്താന്‍ ഊര്‍ജിതമായ തെരച്ചില്‍ നടത്തിയിരുന്നു.
ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ മഞ്ചേശ്വരത്തുനിന്നുമാണ് അര്‍ശാദിനെ പൊലീസ് പിടികൂടുന്നത്. ഇയാളുടെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് കൊച്ചി സിറ്റി പൊലീസ് കമിഷണര്‍ സി എച് നാഗരാജു കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്:
സജീവിന്റെ സുഹൃത്തും പയ്യോളി സ്വദേശിയുമാണ് അര്‍ശാദ്. ഇവര്‍ തമ്മില്‍ വെറും രണ്ടാഴ്ചത്തെ പരിചയം മാത്രമേ ഉള്ളൂ. കഞ്ചാവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതത്തിന് കാരണമെന്നാണ് ചോദ്യം ചെയ്യലില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അര്‍ശാദിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.
യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയ ഫ്ളാറ്റില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ബാല്‍കണിയില്‍ പൈപ് ഡക്ടില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം.
എന്നാല്‍ ഫ്ളാറ്റില്‍നിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെടുത്തിട്ടില്ല. സംശയകരമായി പലതും തോന്നുന്നുണ്ട്. ആളുകള്‍ സ്ഥിരമായി വന്നുപോകുന്നതിന്റെയും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെയും ലക്ഷണങ്ങള്‍ ഫ്ളാറ്റിലുണ്ട്.
പിടിയിലായ അര്‍ശാദ് 'നോര്‍മല്‍ കണ്ടീഷനില്‍' അല്ലായിരുന്നു. ഇയാളെ ചോദ്യംചെയ്യുന്നത് കാസര്‍കോട്ട് തുടരുകയാണ്. ഫ്ളാറ്റുകളിലും താമസസ്ഥലങ്ങളിലും സംശയകരമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്ന് റെസിഡന്‍സ് അസോസിയേഷനുകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ അതുണ്ടായില്ല.
സംഭവസമയത്ത് അല്ലെങ്കിലും കൊലപാതകം നടന്ന ഫ്ളാറ്റില്‍ പലരും വരികയും പോവുകയും ചെയ്തിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇതൊന്നും പൊലീസിനെ അറിയിച്ചില്ല. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ റെസിഡന്‍സ് അസോസിയേഷനുകള്‍ പൊലീസിനെ അറിയിക്കണം. അറിയിച്ചാല്‍ പൊലീസ് റെയ്ഡ് നടത്തും. ഇതിലൂടെ കുറ്റകൃത്യങ്ങള്‍ തടയാനാകും.
കൊച്ചിയില്‍ മാത്രമല്ല, എല്ലായിടത്തും അടുത്തിടെ റിപോര്‍ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. പൊലീസ് ഇവിടെ സ്ഥിരമായി പട്രോളിങ് നടത്തുന്നുണ്ട്. താമസസ്ഥലങ്ങളിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ റെസിഡന്‍സ് അസോസിയേഷനുകളോട് നേരത്തെ അഭ്യര്‍ഥിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ മഞ്ചേശ്വരത്തുനിന്നുമാണ് അര്‍ശാദിനെ പൊലീസ് പിടികൂടുന്നത്. ഇയാളുടെ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കര്‍ണാടകയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നിനിടെയാണ് പൊലീസ് പിടികൂടുന്നത്. പിടികൂടുന്ന അവസരത്തില്‍ അര്‍ശാദിന്റെ കയ്യില്‍ നിന്നും കഞ്ചാവും ,എം ഡി എം എയും കണ്ടെത്തിയതായും പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
അര്‍ശാദ് കൊലപാതകം നടത്തിയത് കൊണ്ടോട്ടി ജ്വല്ലറി കവര്‍ചയ്ക്ക് ശേഷം ഒളിവില്‍ കഴിയുന്നതിനിടെയാണെന്നും റിപോര്‍ടുണ്ട്.
സജീവിന്റെ സുഹൃത്തും പയ്യോളി സ്വദേശിയുമാണ് അര്‍ശാദ്. ഇവര്‍ തമ്മില്‍ വെറും രണ്ടാഴ്ചത്തെ പരിചയം മാത്രമേ ഉള്ളൂ. കഞ്ചാവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതത്തിന് കാരണമെന്നാണ് ചോദ്യം ചെയ്യലില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അര്‍ശാദിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ.
യുവാവിനെ വെട്ടിക്കൊന്ന് മൃതദേഹം ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയ ഫ്ളാറ്റില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ബാല്‍കണിയില്‍ പൈപ് ഡക്ടില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മൃതദേഹം.
എന്നാല്‍ ഫ്ളാറ്റില്‍നിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെടുത്തിട്ടില്ല. സംശയകരമായി പലതും തോന്നുന്നുണ്ട്. ആളുകള്‍ സ്ഥിരമായി വന്നുപോകുന്നതിന്റെയും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെയും ലക്ഷണങ്ങള്‍ ഫ്ളാറ്റിലുണ്ട്.
പിടിയിലായ അര്‍ശാദ് 'നോര്‍മല്‍ കണ്ടീഷനില്‍' അല്ലായിരുന്നു. ഇയാളെ ചോദ്യംചെയ്യുന്നത് കാസര്‍കോട്ട് തുടരുകയാണ്. ഫ്ളാറ്റുകളിലും താമസസ്ഥലങ്ങളിലും സംശയകരമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്ന് റെസിഡന്‍സ് അസോസിയേഷനുകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ അതുണ്ടായില്ല.
സംഭവസമയത്ത് അല്ലെങ്കിലും കൊലപാതകം നടന്ന ഫ്ളാറ്റില്‍ പലരും വരികയും പോവുകയും ചെയ്തിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ ഇതൊന്നും പൊലീസിനെ അറിയിച്ചില്ല. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ റെസിഡന്‍സ് അസോസിയേഷനുകള്‍ പൊലീസിനെ അറിയിക്കണം. അറിയിച്ചാല്‍ പൊലീസ് റെയ്ഡ് നടത്തും. ഇതിലൂടെ കുറ്റകൃത്യങ്ങള്‍ തടയാനാകും.
കൊച്ചിയില്‍ മാത്രമല്ല, എല്ലായിടത്തും അടുത്തിടെ റിപോര്‍ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. പൊലീസ് ഇവിടെ സ്ഥിരമായി പട്രോളിങ് നടത്തുന്നുണ്ട്. താമസസ്ഥലങ്ങളിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ റെസിഡന്‍സ് അസോസിയേഷനുകളോട് നേരത്തെ അഭ്യര്‍ഥിച്ചിട്ടുണ്ട്.
Keywords: Kakkanad flat murder: Suspect not in 'normal condition'; Police suspect drug trafficking, Kochi, Kasaragod, News, Trending, Murder, Police, Accused, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

