Somayagam | കൈതപ്രം സോമ യാഗത്തിന് 29 ന് തിരിതെളിയും, സാംസ്‌കാരിക പരിപാടിയില്‍ സുരേഷ് ഗോപി പങ്കെടുക്കും
Apr 28, 2023, 19:25 IST
കണ്ണൂര്‍: (www.kvartha.com) ഏപ്രില്‍ 29 മുതല്‍ മെയ് അഞ്ചുവരെ കൈതപ്രത്ത് നടക്കുന്ന അഗ്നിഷ്ടോമ സോമയാഗത്തിന് ശനിയാഴ്ച തിരിതെളിയും. കാലടി സര്‍വകലാശാലാ പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രം ഡയറക്ടര്‍ ഡോ. കെ വിഷ്ണു അഗ്നി ഹോത്രിയും പത്‌നി ഡോ. ഉഷ അഗ്നി ഹോത്രിയും യജമാന പദവി വഹിക്കുന്ന മഹായാഗത്തില്‍ അമ്പതോളം ഋക്, യജുസ്, സാമ വേദപണ്ഡിതന്മാര്‍ കാര്‍മികത്വം വഹിക്കും. 30ന് ഉച്ചയ്ക്ക് അഗ്നിഷ്ടോമ ക്രിയകളുടെ ആരംഭം കുറിക്കും. മെയ് അഞ്ചിന് വൈകുരേം 5.30ന് യാഗശാലാ ദഹനം വരെ തുടര്‍ചയായി വിവിധ വൈദിക ചടങ്ങുകള്‍ ഉണ്ടാകും.
യാഗത്തോടനുബന്ധിച്ച് കലാകാരന്‍മാര്‍ നടത്തുന്ന വിവിധ കലാ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം 29ന് വൈകുന്നേരം 4.30ന് സിനിമാതാരം സുരേഷ്‌ഗോപി നിര്‍വഹിക്കും. മൈസൂര്‍ എഡത്തൊരെ ശ്രീ യോഗാനന്ദേശ്വരി സരസ്വതി മഠം ശ്രീ ശ്രീ ശങ്കരഭാരതി മഹാസ്വാമികള്‍, മുഞ്ചിറമഠം മൂപ്പില്‍ സ്വാമിയാര്‍ ശ്രീമദ് പരമേശ്വര ബ്രഹ്‌മാനന്ദ തീര്‍ഥ തൃപ്പാദങ്ങള്‍ എന്നിവര്‍ അനുഗ്രഹ ഭാഷണം നടത്തും.
യാഗശാലാ നിര്‍മാണം നടത്തിയ രവി അന്തിത്തിരിയനേയും സംഘത്തേയും ആദരിക്കും. കൈതപ്രം ശ്രീപാദം തിരുവാതിര സംഘം, നീലേശ്വരം പട്ടേന തിരുവാതിര സംഘം എന്നിവരുടെ തിരുവാതിര അരങ്ങേറും. മാതമംഗലം ഗീതാഞ്ജലി കലാക്ഷേത്രത്തിന്റെ നൃത്താഞ്ജലി, ആവണി രാകേഷിന്റെ നൃത്താര്‍ചന എന്നിവയും ഉണ്ടാകും.
എല്ലാ ദിവസവും രാവിലെ 8.30ന് നടക്കുന്ന സങ്കീര്‍ത്തന സഭയില്‍ വിവിധ സമിതികളുടെ പാരായണങ്ങളും ഭജനകളും നടക്കും. 11.30ന് നടക്കുന്ന ആത്മീയ സഭകളില്‍ പി എസ് മോഹനന്‍ കൊട്ടിയൂര്‍, സ്വാമി അമൃത കൃപാനന്ദപുരി, എടനീര്‍ മഠം സ്വാമികള്‍ ശ്രീ ശ്രീ സചിദാനന്ദ ഭാരതി, ചിന്മയമിഷന്‍ കേരള റീജിയന്‍ തലവന്‍ സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി ശാരദാനന്ദജി, ശ്രീ ശ്രീ ശ്രീ യോഗനന്ദ സരസ്വതി തുടങ്ങിയവര്‍ വ്യത്യസ്ത ദിനങ്ങളിലായി സംബന്ധിക്കും.
ഉച്ചയ്ക്ക് 1.30നുള്ള പ്രതിഭാ സഭകളില്‍ അക്ഷരശ്ലോക സദസുകള്‍ ഉണ്ടാകും. വൈകുന്നേരം 3.30ന്റെ വൈജ്ഞാനിക സഭകളില്‍ നൊച്ചൂര്‍ വെങ്കടരാമന്‍, ഡോ. എന്‍ എം നാരായണന്‍ നമ്പൂതിരി, ഡോ. എം വി നടേശന്‍, ഡോ. എന്‍ കെ സുന്ദരേശ്വരന്‍, ഡോ. ഇ ശ്രീധരന്‍, ഡോ. കെ ഉണ്ണിക്കൃഷ്ണന്‍, ഡോ. ഇ എന്‍ ഈശ്വരന്‍, ഡോ. കെഎസ് മഹേശ്വരന്‍, കാനപ്രം ഈശ്വരന്‍, കൈതപ്രം വാസുദേവന്‍ നമ്പൂതിരി തുടങ്ങിയ പണ്ഡിതര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
30 ന് നടക്കുന്ന സാഹിത്യ സംസ്‌കൃതിയില്‍ സിനിമാതാരം ജലജ മുഖ്യാതിഥിയാകും. ഡോ. പി ശിവപ്രസാദ് പ്രഭാഷണം നടത്തും. സാഹിത്യ അകാഡമി അവാര്‍ഡ് നേടിയ പ്രദീപ് മണ്ടേര്‍, ഇ വി രാമകൃഷ്ണന്‍, സംഗീത നാടക അകാഡമി ഗുരുപൂജ അവാര്‍ഡ് നേടിയ ടിപി ഭാസ്‌കര പൊതുവാള്‍ എന്നിവരെ ആദരിക്കും. ഒന്നിന് വൈകുന്നേരം അഞ്ചു മണിക്ക് കേന്ദ്രമന്ത്രി വി മുരളീധരന്‍, പത്മശ്രീ നേടിയ വി പി അപ്പുക്കുട്ടന്‍ പൊതുവാള്‍, എസ് ആര്‍ ഡി പ്രസാദ് എന്നിവരെ ആദരിക്കും.
മുന്‍ എം എല്‍ എ കെ പി കുഞ്ഞിക്കണ്ണന്‍ പങ്കെടുക്കും. രണ്ടിന് നടക്കുന്ന തെയ്യം സെമിനാര്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. തെയ്യം കലാകാരന്‍മാരെ ആദരിക്കും. മൂന്നിന് സാംസ്‌കാരിക സഭയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, പൂരക്കളി കലാകാരന്മാരെ ആദരിക്കും. അഡ്വ. എ വി കേശവന്‍ മുഖ്യ പ്രഭാഷണം നടത്തും.
വിവിധ ദിവസങ്ങളിലായി ചാക്യാര്‍കൂത്ത്, കഥകളി, യക്ഷഗാനം, സംഗീത കച്ചേരി, നൃത്തപരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. അഞ്ചിന് 11മണിക്ക് മുഖ്യരക്ഷാധികാരി ശ്രീ ശ്രീ രാഘവേന്ദ്രഭാരതി മഹാസ്വാമികള്‍ സമാപന സന്ദേശം നല്‍കും.
സിനിമാ താരങ്ങളായ സന്തോഷ് കീഴാറ്റൂര്‍, സംയുക്താ വര്‍മ സിനിമാ സംവിധായകരായ ജയരാജ്, വിജി തമ്പി എന്നിവരും യാഗവേദിയില്‍ എത്തിച്ചേരും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജെനറല്‍ സെക്രടറി കണ്ണാടി വാസുദേവന്‍ നമ്പൂതിരി, ജോ. കണ്‍വീനര്‍ സി ഐ ശങ്കരന്‍, പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ കെ വി മധുസൂദനന്‍, കണ്‍വീനര്‍ പ്രശാന്ത് ബാബു കൈതപ്രം, ജോ. കണ്‍വീനര്‍ രമേശ് കൈതപ്രം, ശങ്കരന്‍ കൈതപ്രം എന്നിവര്‍ പങ്കെടുത്തു.

Keywords: Kaitapram will be lit on 29th for Soma Yaga, Kannur, News, Religion, Yagam, Kaitapram, Press Meet, Message, Suresh Gopi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.