SWISS-TOWER 24/07/2023

Kaitapram | തന്റെ പാട്ടുകള്‍ക്കും കവിതകള്‍ക്കും പ്രചോദനമായത് ഭാഗവതമെന്ന് കൈതപ്രം; ഓരോ ഗാനവും എഴുതിയിത് ഓരോ കഥകളെ ആസ്പദമാക്കി

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) കുട്ടിക്കാലം മുതല്‍ ഭഗവത് നാമം ജപിക്കുന്ന ഭക്തനായ തനിക്ക് പാട്ടുകളും കവിതകളും എഴുതാന്‍ പ്രചോദനം നല്‍കിയത് ശ്രീമദ് മഹാഗവതമായിരുന്നുവെന്ന് പ്രമുഖ ചലച്ചിത്ര സംവിധായകനും ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

ചിറക്കല്‍ പുഴാതി സോമേശ്വരി ക്ഷേത്രത്തില്‍ ഡിസംബറില്‍ നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത സത്രം സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കൈതപ്രം.

Kaitapram | തന്റെ പാട്ടുകള്‍ക്കും കവിതകള്‍ക്കും പ്രചോദനമായത് ഭാഗവതമെന്ന് കൈതപ്രം; ഓരോ ഗാനവും എഴുതിയിത് ഓരോ കഥകളെ ആസ്പദമാക്കി

ആധ്യാത്മിക ചിന്തയില്‍ മുഴുകിപ്പോയ വ്യാസന്റെ മകന്‍ സന്യാസ വൃത്തിയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ 'മകനേ ...'എന്നു നീട്ടി വിളിക്കുന്ന സന്ദര്‍ഭമാണ് ദേശാടനത്തിലെ കളിവീടുറങ്ങിയപ്പോള്‍ എന്ന ഗാന രചനയ്ക്ക് പ്രചോദനമായത്.

വെണ്ണ കട്ടെടുത്ത് കൈയില്‍ ഒളിപ്പിച്ച കണ്ണന്‍ പെട്ടെന്ന് ഉറങ്ങിപ്പോയ സന്ദര്‍ഭമാണ് സാന്ത്വനം സിനിമയിലെ
പ്രശസ്തമായ ഉണ്ണി വാ..വാ.. പൊന്നുണ്ണി വാവാവോ എന്ന ഗാന രചനയുടെ ഉറവിടം.

ധീ യോ യോന പ്രചോദയാത് എന്നുള്ള ഗായത്രി മന്ത്രത്തിലെ അര്‍ഥത്തിന്റെ സാക്ഷാത്കാരമാണ് ഭാഗവത വിചാര സത്രങ്ങള്‍. ധീ എന്നാല്‍ ബുദ്ധി വികാസമാണെന്നും കൈതപ്രം ഓര്‍മിപ്പിച്ചു. പരിപാടി
ഭദ്രദീപം തെളിച്ചു കൈതപ്രം ദാമോദരന്‍ നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്തു.

അഖില ഭാരത ശ്രീമദ് ഭാഗവതസത്ര സമിതി ചെയര്‍മാന്‍ കെ ശിവശങ്കരന്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ടിഒ മോഹന്‍ , ചൈതന്യ രസാമൃതദാസ് പ്രഭു, സ്വാമി ആത്മചൈതന്യ, സോമേശ്വരി ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലം മാധവന്‍ നമ്പൂതിരി, ഇപി നാരായണ പെരുവണ്ണാന്‍, ചിറക്കല്‍ കോവിലകം ഇളയരാജ, സികെ സുരേഷ് വര്‍മ്മ, മുന്നോക്ക വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ കെസി സോമന്‍ നമ്പ്യാര്‍, സോമേശ്വരി ട്രസ്റ്റി ശശിധരന്‍ തമ്പാന്‍, ദേവസ്വം കമീഷണര്‍ പി നന്ദകുമാര്‍, സത്രം സമിതി വൈസ് ചെയര്‍മാന്‍ നാരായണ സ്വാമി, ട്രഷറര്‍ എസ് ശ്രീനി, ഗായിക കല്ലറ സംഗീത, രമാദേവി തൃശ്ശൂര്‍, ഡോ പ്രമീള ജയറാം, സജ്ന ചന്ദ്രന്‍, ഷേന മുകേഷ്, ജയറാം നമ്പ്യാര്‍, രാജീവന്‍ എളയാവൂര്‍, രാജന്‍ അഴീക്കോടന്‍ , ഇവിജി നമ്പ്യാര്‍, രവീന്ദ്രനാഥ് ചേലേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശ്രീമദ് ഭാഗവത മാഹാത്മ്യത്തെക്കുറിച്ച് അഡ്വ എവി കേശവന്റെ ആധ്യാത്മിക പ്രഭാഷണം, സോമേശ്വരി, ചേലേരി ക്ഷേത്രനാരായണീയം സമിതികളുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം, പ്രശസ്ത ഗായിക കല്ലറ സംഗീതയുടെ കീര്‍ത്തന ആലാപനം എന്നിവയ്ക്ക് ശേഷമാണ് സംഘാടക സമിതി യോഗം ഉദ്ഘാടന ചടങ്ങ് നടന്നത്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചെയര്‍മാനും രവീന്ദ്രനാഥ് ചേലേരി വര്‍കിംഗ് ചെയര്‍മാനും മുരളി മോഹന്‍ ജെനറല്‍ കണ്‍വീനറായും 501 അംഗ സമിതിയും ഉപസമിതികളും രൂപീകരിച്ചു. 2023ഡിസംബര്‍ മൂന്നു മുതല്‍ 14 വരെ ചിറക്കല്‍ പുഴാതി സോമേശ്വരി ക്ഷേത്ര പരിസരത്ത് പ്രത്യേകം ഒരുക്കുന്ന ദ്വാരകാപുരിയില്‍ 151 ഭാഗവതാചര്യന്മാരും വേദപണ്ഡിതരും സന്യാസി ശ്രേഷ്ഠരും പങ്കെടുക്കുന്ന ശ്രീമദ് ഭാഗവത വിചാരസത്രം നടക്കും. നവാക്ഷരി സേവാ മാനേജിംഗ് ട്രസ്റ്റി മുരളി മോഹന്‍ സ്വാഗതവും രവീന്ദ്രനാഥ് ചേലേരി നന്ദിയും പറഞ്ഞു.
Aster mims 04/11/2022

Keywords:  Kaitapram says that his songs and poems are inspired by the Bhagavatam, Kannur, News, Kaitapram, Song, Inauguration, Conference, Speech, Religion, Kerala. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia