Threat | 'വാര്‍ഡിലേക്ക് കുടിവെള്ളമെത്താത്തതിന് ഉടന്‍ പരിഹാരം കാണണം'; വാടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പഞ്ചായത് മെമ്പര്‍
Aug 26, 2023, 18:13 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കടയ്ക്കാവൂരില്‍ കുടിവെള്ള ടാങ്കിന് മുകളില്‍ കയറി ഭീഷണി മുഴക്കി പഞ്ചായത് മെമ്പര്‍. കടയ്ക്കാവൂര്‍ ഗ്രാമ പഞ്ചായതിലെ 13-ാം വാര്‍ഡ് മെമ്പറായ അഭിലാഷാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. തന്റെ വാര്‍ഡിലേക്ക് കുടിവെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
വാര്‍ഡിലേക്ക് കുടിവെള്ളമെത്തുന്നില്ലെന്നും അതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് ആത്മഹത്യാ ഭീഷണിയുമായി അഭിലാഷ് കുടിവെള്ള ടാങ്കിന് മുകളില്‍ കയറിയത്. പഞ്ചായത് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ടാങ്കിന് താഴെ വലവിരിച്ചു.
പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് സംഭവ സ്ഥലത്തെത്തി മെമ്പറെ അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
Keywords: News, Kerala, Kerala-News, News-Malayalam, Regional-News, Kadakkavoor, Panchayat Member, Threatened, Climb, Water Tank, Kadakkavoor Panchayat Member threatened by climbing on top of a water tank.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

