Attingal | ആറ്റിങ്ങൽ തിരിച്ചു പിടിക്കാൻ കടകംപള്ളിയോ? പോരിനുറച്ച് സിപിഎം!

 


/ ഭാമനാവത്ത്

തിരുവനന്തപുരം: (KVARTHA) ജില്ലയിലെ ആറ്റിങ്ങൽ കോൺഗ്രസിൽ നിന്നും തിരിച്ചു പിടിക്കാൻ സർവതന്ത്രങ്ങളും പയറ്റാൻ സിപിഎം ഒരുങ്ങുന്നു. കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. ഇതിൻ്റെ ഭാഗമായി മണ്ഡലത്തിലെ എം.എൽ.എ യും സി.പി.എം ഉന്നത നേതാവുമായ കടകംപള്ളി സുരേന്ദ്രനെയാണ് പാർട്ടി രംഗത്തിറക്കുക.


Attingal | ആറ്റിങ്ങൽ തിരിച്ചു പിടിക്കാൻ കടകംപള്ളിയോ? പോരിനുറച്ച് സിപിഎം!

യു.ഡി.എഫ് സ്ഥാനാർത്ഥിയായി സിറ്റിങ് എം.പി അടൂർ പ്രകാശും ബി.ജെ.പി ക്കായി കേന്ദ്ര സഹമന്ത്രി വി.മുരളീധരനും തെരഞ്ഞെടുപ്പ് അങ്കത്തിനായി ഇറങ്ങിയേക്കും. ഈ സാഹചര്യത്തിൽ ആറ്റിങ്ങലിനായി റിസ്ക് എടുക്കേണ്ടന്ന നിലപാടിലാണ് സി.പി.എം. സാമുദായിക സമവാക്യങ്ങളും കടകംപള്ളിയെന്ന ഒറ്റ പേരിലെക്കാണ് വിരൽ ചുണ്ടുന്നത്.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ സി.പി.എമ്മിന് ഏറെ ശക്തിയുള്ള മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങൽ. പാർട്ടി കോട്ടയാണെന്നു തന്നെ ഈ മണ്ഡലത്തെ വിശേഷിപ്പിക്കാം. ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി, സി.പി.എം ജില്ലാ സെക്രട്ടറി, മണ്ഡലം എംഎൽഎയെന്ന നിലയിൽ കടകംപള്ളിക്കുള്ള സ്വീകാര്യത വോട്ടായി മാറുമെന്നാണ് കണക്കുകൂട്ടൽ.

എന്നാൽ അതിശക്തമായ ത്രികോണ മത്സരമാണ് ആറ്റിങ്ങലിൽ ഇക്കുറിയും നടക്കുക. താൻ മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ ചുണ്ടിക്കാണിച്ചു കൊണ്ട് അടൂർ പ്രകാശ് നേരത്തെ നിശബ്ദ പ്രചാരണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി വി.മുരളിധരനും മണ്ഡലത്തിൽ സജീവമാണ്. കഴിഞ്ഞതവണയുണ്ടായ യു.ഡി.എഫ് തരംഗം ഇക്കുറിയുണ്ടാവിലെന്നാണ് എൽ.ഡി.എഫ് ക്യാംപ് പ്രതീക്ഷിക്കുന്നത്.

Attingal | ആറ്റിങ്ങൽ തിരിച്ചു പിടിക്കാൻ കടകംപള്ളിയോ? പോരിനുറച്ച് സിപിഎം!

Keywords:  News, News-Malayalam-News, Kerala, Politics, Thiruvananthapuram, UDF, Congress, CPM, Attingal, Adoor Prakash, V. Muraleedharan, Kadampalli Surendran, Kadakampally Surendran may contest in Attingal. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia