KAAPA | പാനൂര്‍ സ്‌ഫോടനം: പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തി മുഖം രക്ഷിക്കാന്‍ ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി
Apr 11, 2024, 17:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
/ ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) വടകര, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ അക്രമരാഷ്ട്രീയവും ബോംബ് നിര്‍മാണവും യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയുധമാക്കിയതോടെ സി.പി.എം പ്രതിരോധത്തിലായി. പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് അവഗണിച്ചതായുളള ആരോപണവുമായി യു.ഡി.എഫ് രംഗത്തുവന്നതോടെയാണ് ഇരുമണ്ഡലങ്ങളിലും അക്രമരാഷ്ട്രീയം വീണ്ടും ചര്‍ച്ചയായി മാറിയത്. ഇതിനിടെ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ഗുണ്ടാനിയമമായ കാപ്പ ചുമത്താന്‍ ആഭ്യന്തരവകുപ്പ് നീക്കമാരംഭിച്ചിട്ടുണ്ട്. ഇതിലൂടെ അക്രമരാഷ്ട്രീയത്തിനെതിരെ കടുത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന മേനി നടിക്കാനാണ് ശ്രമിക്കുന്നത്.
ഒരുമാസംമുന്‍പെ പാനൂര്‍ മേഖലയില്‍ വ്യാപകമായ ബോംബു നിര്‍മാണവും ആയുധസംഭരണവും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തുന്നതായുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ചുവെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ആരോപണം. ഇതിനിടെ പാനൂരില്‍ ഒരു വിഭാഗമാളുകള്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സി.പി.എം വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിലായിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈക്കാര്യം ആവര്‍ത്തിക്കുകയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും നേതാക്കളും.
ബോംബ് നിര്‍മാണത്തെ കുറിച്ച് മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്ഐ കൂനോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലാണ് മുഖ്യ ആസൂത്രകന്‍ എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിവൈഎഫ്ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമല്‍ ബാബു ബോംബുകള്‍ ഒളിപ്പിച്ചു. സ്ഫോടന സ്ഥലത്ത് മണല്‍ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍, പ്രതികള്‍ക്ക് ബോംബ് ഉണ്ടാക്കാന്‍ വേണ്ട സാമഗ്രികള്‍ എത്തിച്ചുനല്‍കിയവര്‍ തുടങ്ങിയവരെയെല്ലാം കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. സ്റ്റീല്‍ ബോംബ് നിര്‍മ്മാണത്തിന് പ്രതികള്‍ക്ക് പരിശീലനം എവിടുന്ന് കിട്ടിയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുണ്ടായ പകയാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നാണ് പൊലീസ് ആദ്യം വ്യക്തമാക്കിയിരുന്നത്. എതിരാളികളെ ഭയപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നു ബോംബ് നിര്‍മ്മാണമെന്നും പൊലീസ് പറഞ്ഞിരുന്നു. ഇത്തരത്തിലാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ രാഷ്ട്രീയ ബന്ധമുള്ള പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രതികള്‍ രാഷ്ട്രീയ എതിരാളികളെ കൂടി ലക്ഷ്യമിട്ടിരുന്നതായി വ്യക്തമാക്കുന്നത്.
നേരത്തെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അമല്‍ ബാബുവിനെ അറസ്റ്റ് ചെയ്തത്, സ്ഥലത്ത് സന്നദ്ധപ്രവര്‍ത്തനത്തിന് പോയപ്പോഴാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അമല്‍ ബാബു, സായൂജ് തുടങ്ങിയവര്‍ക്ക് ബോംബ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചെല്ലാം അറിവുണ്ടായിരുന്നു എന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം ഇതിനോടകം പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പന്ത്രണ്ട് പ്രതികളില്‍ ഒരാള്‍ മരണമടഞ്ഞു. ഇതില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യ ആസൂത്രകനായ ഷിജാല്‍, അക്ഷയ് എന്നിവരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.