തോമസ് ചാണ്ടിയുമായി വേദി പങ്കിട്ടതില്‍ തെറ്റില്ല, ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കാന്‍ ചാണ്ടിക്ക് അവകാശമുണ്ട്, അദ്ദേഹത്തെക്കുറിച്ച് വാര്‍ത്ത നല്‍കാന്‍ നിങ്ങള്‍ക്കും അവകാശമുണ്ട്; മാധ്യമങ്ങളോട് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍

 


ആലപ്പുഴ: (www.kvartha.com 31.10.2017) തോമസ് ചാണ്ടിയുമായി വേദി പങ്കിട്ടതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കുട്ടനാട്ടിലെ ജനജാഗ്രത യാത്രയുടെ സ്വീകരണ യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടിയുമായി വേദി പങ്കിട്ടതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

വേദിയിലെത്തിയതിലും പ്രസംഗിച്ചതിലും തെറ്റില്ല. പ്രസംഗത്തില്‍ എന്ത് പറയണമെന്നതിലെ ഔചിത്യം അദ്ദേഹം തീരുമാനിക്കും. തനിക്കെതിരേയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കാന്‍ തോമസ് ചാണ്ടിക്ക് അവകാശമുണ്ട്. അദ്ദേഹത്തെക്കുറിച്ച് വാര്‍ത്ത നല്‍കാന്‍ നിങ്ങള്‍ക്കും അവകാശമുണ്ട്. കൈയേറ്റ സംബന്ധിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വസ്തുതകള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും കാനം പറഞ്ഞു.

തോമസ് ചാണ്ടിയുമായി വേദി പങ്കിട്ടതില്‍ തെറ്റില്ല, ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കാന്‍ ചാണ്ടിക്ക് അവകാശമുണ്ട്, അദ്ദേഹത്തെക്കുറിച്ച് വാര്‍ത്ത നല്‍കാന്‍ നിങ്ങള്‍ക്കും അവകാശമുണ്ട്; മാധ്യമങ്ങളോട് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Alappuzha, Kerala, News, Politics, Thomas Chandy, Kanam Rajendran, Kaanam on Thomas Chandy 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia