മുന്‍ നക്‌സല്‍ നേതാവ് കെ. വേണുവിനെ കാസര്‍കോട്ട് ആര്‍.പി.എഫ് അറസ്റ്റ് ചെയ്തു

 


മുന്‍ നക്‌സല്‍ നേതാവ് കെ. വേണുവിനെ കാസര്‍കോട്ട് ആര്‍.പി.എഫ് അറസ്റ്റ് ചെയ്തു
കാസര്‍കോട്: ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തിയതിന് മുന്‍ നക്‌സല്‍ നേതാവ് കെ. വേണുവിനെ റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്ത് പിഴയീടാക്കി വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ കാസര്‍കോട് റെയില്‍ സ്‌റ്റേഷനിലാണ് സംഭവം.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കുന്ന എന്‍വിസാജിന്റെ ഒപ്പുമരച്ചോട്ടില്‍ നടക്കുന്ന സാംസ്‌ക്കാരിക കൂട്ടായ്മയില്‍ സംബന്ധിക്കാനാണ് വേണു ഷൊര്‍ണൂരില്‍ നിന്ന് ചെന്നൈ-മംഗലാപുരം ട്രെയിനില്‍ യാത്ര പുറപ്പെട്ടത്. കാസര്‍കോടെത്തിയപ്പോഴെക്കും വേണു അല്‍പ്പനേരം മയങ്ങി പോയിരുന്നു. ട്രെയിന്‍ കാസര്‍കോട് സ്‌റ്റേഷനില്‍ നിന്ന് നീങ്ങിതുടങ്ങുന്നതിനിടയില്‍ ഞെട്ടിയുണര്‍ന്ന അദ്ദേഹം രണ്ടിലൊന്നാലോചിക്കാതെ അപായചങ്ങല പിടിച്ച്‌വലിച്ചുവലിക്കുകയായിരുന്നു. ഇതോടെ ട്രെയിന്‍ നിര്‍ത്തിയിടുകയും തൊട്ട് പിന്നാലെ കമ്പാര്‍ട്‌മെന്റിലുണ്ടായിരുന്ന ആര്‍.പി.എഫ് സേനാംഗങ്ങള്‍ മുന്‍ നക്‌സല്‍ നേതാവിനെ കയ്യോടെ പിടികൂടുകയുമായിരുന്നു.

1000 രൂപ പിഴയീടാക്കിയാണ് വേണുവിനെ വിട്ടയച്ചത്. പിഴ സംഖ്യ തികയാത്തതിനാല്‍ വേണു വിവരം എം.എ റഹ്്മാനെ അറിയിക്കുകയും തുടര്‍ന്നാണ് ഒരു എന്‍വിസാജ് പ്രവര്‍ത്തകന്‍ സ്റ്റേഷനിലെത്തി പിഴ സംഖ്യ അട്ക്കാമെന്ന് സമ്മതിച്ചശേഷം വേണുവിനെ ഒപ്പുമരച്ചോട്ടിലെത്തിക്കുകയായിരുന്നു. പിഴസംഖ്യ കോഴിക്കോട്ടെ ആര്‍.പി.എഫ് കേന്ദ്രത്തില്‍ അടയ്ക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Keywords:  kasaragod, Kerala, Arrest, Endosulfan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia