K T Jaleel | '50 കോടി രൂപയ്ക്ക് അങ്ങനെ പണിയേണ്ടതല്ല മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാനം, ഖാഇദെമില്ലത്തിന്റെ ചൈതന്യം ഉണ്ടാവില്ല'; വീണ്ടും വിമര്‍ശനവുമായി കെ ടി ജലീല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) സ്വന്തമായി സ്ഥലം വാങ്ങി എല്ലാ ആവശ്യങ്ങളും നിവര്‍ത്തിക്കുമാറ് നല്ലൊരു പ്ലാനുണ്ടാക്കി മനോഹരമായി പണിയേണ്ടതാണ് ഡെല്‍ഹിയിലെ ഖാഇദെമില്ലത്ത് സൗധമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ. ഓള്‍ഡ് ഡെല്‍ഹിയിലെ ദരിയഗഞ്ചില്‍ സി ബി എസ് ഇ പുസ്തക കച്ചവടക്കാരനും ബില്‍ഡറുമായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്‍പത് സെന്റ് സ്ഥലത്ത് വാണിജ്യാവശ്യത്തിനായി നിര്‍മിച്ച് പൂര്‍ണമായും പണിതീരാതെ കിടക്കുന്ന 15,000 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം, പതിനെട്ടോ പത്തൊമ്പതോ കോടി കൊടുത്ത് വിലക്കെടുത്ത് തട്ടിക്കൂട്ടേണ്ടതല്ല ലീഗിന്റെ ദേശീയ ആസ്ഥാനമെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.
         
K T Jaleel | '50 കോടി രൂപയ്ക്ക് അങ്ങനെ പണിയേണ്ടതല്ല മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാനം, ഖാഇദെമില്ലത്തിന്റെ ചൈതന്യം ഉണ്ടാവില്ല'; വീണ്ടും വിമര്‍ശനവുമായി കെ ടി ജലീല്‍

ശിലാസ്ഥാപനം പോലും നടക്കാതെ ഉദ്ഘാടനത്തിനൊരുങ്ങുന്ന കൊമേഴ്‌സ്യല്‍ ബില്‍ഡിംഗില്‍ ഇസ്മാഈല്‍ സാഹിബിന്റെ ചൈതന്യമുണ്ടാകുമെന്ന് ഏത് നിഷ്‌കളങ്കനാണ് വിശ്വസിക്കാനാവുകയെന്നും കെ ടി ജലീല്‍ ചോദിക്കുന്നു. കേരളത്തില്‍ നിന്ന് ലഭിച്ച 27 കോടിയും വിദേശരാജ്യങ്ങളില്‍ കെഎംസിസി വഴി പ്രതീക്ഷിക്കുന്ന 25 കോടിയും ചേര്‍ത്താല്‍ 50 കോടിയിലധികം വരും ഖാഇദെമില്ലത്ത് സൗധത്തിനായി സ്വരൂപിക്കുന്ന സംഖ്യയെന്നും ജലീല്‍ കുറിച്ചു.

ലീഗ് പ്രവര്‍ത്തകര്‍ ആറ്റുനോറ്റു കാത്തിരുന്ന ഖാഇദെമില്ലത്ത് സൗധം 15,000 സ്‌ക്വയര്‍ ഫീറ്റില്‍ ഒതുങ്ങുന്ന ഒരു കോണ്‍ക്രീറ്റ് കെട്ടിടമാക്കി പരിമിതപ്പെടുത്താനുള്ള ശ്രമം ലീഗ് നേതൃത്വം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുപതോ മുപ്പതോ സെന്റ് സ്ഥലം ഡെല്‍ഹിയില്‍ വാങ്ങാനുളള സാമര്‍ഥ്യം ലീഗ് നേതൃത്വത്തിനില്ലെങ്കില്‍ തന്റെ നാട്ടുകാരനും ലീഗനുഭാവിയുമായ സ്ഥലക്കച്ചവടക്കാരന്‍ കുഞ്ഞാണിയെ ആ ചുമതല ഏല്‍പിക്കൂവെന്നും അദ്ദേഹമത് ഭംഗിയായി നിര്‍വഹിക്കുമെന്നും ജലീല്‍ പരിഹസിച്ചു.
        
K T Jaleel | '50 കോടി രൂപയ്ക്ക് അങ്ങനെ പണിയേണ്ടതല്ല മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാനം, ഖാഇദെമില്ലത്തിന്റെ ചൈതന്യം ഉണ്ടാവില്ല'; വീണ്ടും വിമര്‍ശനവുമായി കെ ടി ജലീല്‍

മിനുക്കുപണികള്‍ നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ചിത്രം സഹിതമാണ് ജലീല്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ദേശീയ ആസ്ഥാന മന്ദിരത്തിന്റെ തുക വിനിയോഗിക്കുന്ന കാര്യത്തിലും പിരിച്ച അതേ ആവേശമുണ്ടാകണമെന്ന് കെ ടി ജലീല്‍ കഴിഞ്ഞ ദിവസം മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും പോസ്റ്റുമായി രംഗത്തെത്തിയത്.

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:


Keywords: K T Jaleel, Facebook, Muslim League, Quaid-E-Millath Centre, Politics, Kerala News, Malayalam News, Politics, Political News, K T Jaleel criticises IUML over Delhi office.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script