K Surendran Visits | ബോംബേറ് നടന്ന പയ്യന്നൂരിലെ ആര്‍ എസ് എസ് കാര്യാലയം കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു: ബോധപൂര്‍വം കലാപമുണ്ടാക്കാന്‍ സി പി എം ശ്രമിക്കുന്നുവെന്ന് ബി ജെ പി അധ്യക്ഷന്‍

 


കണ്ണൂര്‍: (www.kvartha.com) ബോംബേറില്‍ തകര്‍ന്ന പയ്യന്നൂരിലെ ആര്‍ എസ് എസ് കാര്യാലയമായ രാഷ്ട്രഭവന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. പയ്യന്നൂരും പരിസര പ്രദേശങ്ങളിലും ബോധപൂര്‍വം കലാപമുണ്ടാകാനുള്ള ആസൂത്രിത ശ്രമമാണ്  ആര്‍ എസ് എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബ് ആക്രമണമെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. 

മാരക ശേഷിയുള്ള ബോംബുകളാണ് അര്‍ധരാത്രിക്കുശേഷം ആര്‍ എസ് എസ് കാര്യാലയത്തിന് നേരെ എറിഞ്ഞത്. ഇത് മനഃപൂര്‍വം കുഴപ്പമുണ്ടാക്കാനുള്ള സി പി എമിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍ സന്ദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

K Surendran Visits | ബോംബേറ് നടന്ന പയ്യന്നൂരിലെ ആര്‍ എസ് എസ് കാര്യാലയം കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു: ബോധപൂര്‍വം കലാപമുണ്ടാക്കാന്‍ സി പി എം  ശ്രമിക്കുന്നുവെന്ന്  ബി ജെ പി അധ്യക്ഷന്‍


സി പി എമിനകത്തു ഉണ്ടായിട്ടുള്ള വിവാദങ്ങളില്‍ നിന്നും അവര്‍ക്കു രക്ഷനേടാനാണ് ഈ ബോംബേറ് നടന്നിരിക്കുന്നത്. രക്തസാക്ഷി ഫന്‍ഡ് വെട്ടിപ്പും ആഭ്യന്തര കലഹങ്ങളും കാരണം പയ്യന്നൂരും പരിസര പ്രദേശങ്ങളിലും  പ്രതിസന്ധിയിലായിരിക്കയാണ് സി പി എം. ഉന്നത നേതാക്കള്‍ക്കെതിരെ പാര്‍ടിക്കകത്തുതന്നെ അഴിമതി ആരോപണം ഉയര്‍ന്നുവന്നിരിക്കയാണ്.

ഒരു രക്തസാക്ഷിയുടെ പേരില്‍ പിരിച്ച പണം വലിയതോതില്‍ കൈക്കലാക്കുകയും ആഭ്യന്തര കുഴപ്പങ്ങളില്‍ പെടുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍ സി പി എം. അതില്‍നിന്നും രക്ഷനേടാനാണ് ഒരു കലാപമുണ്ടാക്കാന്‍ സി പി എം ശ്രമിക്കുന്നത്.

വളരെ ആസൂത്രിതവും നീചവുമായ നടപടിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പ്രതികളെ സംബന്ധിച്ച വിവരങ്ങളെല്ലാം പൊലീസിന് ലഭിച്ചിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ പൊലീസിന് സാധിക്കുന്നില്ല. രാഷ്ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്ന് എല്ലാവര്‍ക്കുമറിയാം. സി പി എമിന്റെ താത്പര്യമനുസരിച്ചാണ് പൊലീസ് കേസന്വേഷിക്കുന്നത്.

ഈ കേസിലെ പ്രതികളെ കണ്ടുപിടിക്കാന്‍ ഒരു ഗവേഷണ ബുദ്ധിയും ആവശ്യമില്ല, പരിസര പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളില്‍നിന്നും വന്നിരിക്കുന്ന രണ്ടു മോടോര്‍ ബൈകുകളെക്കുറിച്ചു  വ്യക്തമായ സൂചനകള്‍ പൊലീസിന് ലഭിച്ചിരിക്കുകയാണ്. ആരാണ് ബൈകുകളില്‍ എത്തിയത് എന്ന് കണ്ടുപിടിക്കാന്‍ ഒരു ചെറിയ അന്വേഷണം കൊണ്ടുപോലും സാധിക്കുന്നതാണ്.

 പക്ഷെ ഇത്ര സമയമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തത് രാഷ്ട്രീയ താല്‍പര്യത്താലാണ്. പൊലീസിന് സി പി എം കര്‍ശനമായിട്ടുള്ള വിലങ്ങു വച്ചിരിക്കുകയാണ്. ഈ കേസിലെ മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടവും പൊലീസും തയാറാവണം.

ആര്‍ എസ് എസ് കാര്യാലയത്തിനുനേരെ നീചമായ ആക്രമണം നടന്നിട്ടും നിയമസഭയില്‍ ഇന്നു മുഖ്യമന്ത്രി മറ്റു പരാമര്‍ശമാണ് നടത്തിയിരിക്കുന്നത്. എസ് ഡി പി ഐയുംആര്‍ എസ് എസും ബോംബുകളെപ്പറ്റി സംസാരിക്കുന്നു.  എന്നാല്‍ സ്വന്തം പാര്‍ടിക്കാര്  എ കെ ജി സെന്ററിന് ബോംബെറിഞ്ഞിട്ടു പിടിക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ല. 

പൊലീസിനെയും സര്‍കാര്‍ സംവിധാനങ്ങളെയും എങ്ങനെയാണ് പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ് ഇവിടെ സംഭവിക്കുന്നത്. അടിയന്തിരമായി കുറ്റവാളികളെ അറസ്റ്റുചെയ്യണം അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ നടപടികളുമായി ഞങ്ങള്‍ക്ക് മുന്നോട്ടു പോകേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍ എസ് എസ് വിഭാഗ് കാര്യവാഹ് എം തമ്പാന്‍, വിഭാഗ് കാര്യ കാരി സദസ്യന്‍ പി രാജേഷ് കുമാര്‍, ബി ജെ പി പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് പനക്കീല്‍ ബാലകൃഷ്ണന്‍, സംസ്ഥാന കമറ്റി അംഗം അഡ്വ : കെ കെ  ശ്രീധരന്‍, കര്‍ഷക മോര്‍ച ജില്ലാ പ്രസിഡന്റ് സി കെ രമേശന്‍ മാസ്റ്റര്‍, പെരിങ്ങോം മണ്ഡലം ജെനറല്‍ സെക്രടറി ഗംഗാധരന്‍ കാളീശ്വരം ജില്ലാ കമറ്റി അംഗം എം പി രവീന്ദ്രന്‍, മോഹനന്‍ കുഞ്ഞിമംഗലം തുടങ്ങിയ നേതാക്കളും സംസ്ഥാന പ്രസിഡന്റിനെ അനുഗമിച്ചു.

K Surendran Visits | ബോംബേറ് നടന്ന പയ്യന്നൂരിലെ ആര്‍ എസ് എസ് കാര്യാലയം കെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു: ബോധപൂര്‍വം കലാപമുണ്ടാക്കാന്‍ സി പി എം  ശ്രമിക്കുന്നുവെന്ന്  ബി ജെ പി അധ്യക്ഷന്‍

Keywords:  K Surendran visited the RSS office in Payyannur , Kannur, News, K Surendran, Criticism, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia