Leg injury | ബൂത് തല സന്ദര്‍ശനത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വീണ് പരുക്കേറ്റു
Aug 5, 2023, 16:32 IST
മഞ്ചേശ്വരം: (www.kvartha.com) ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വീണു പരുക്കേറ്റു. ബിജെപിയുടെ ബൂത് തല സന്ദര്‍ശന പരിപാടിയായ ബൂത് ദര്‍ശനിടെയാണ് തെന്നി വീണത്. പരുക്ക് സാരമുള്ളതല്ലെന്നാണ് അറിയുന്നത്.
മഞ്ചേശ്വരം മണ്ഡലത്തിലെ ബൂത് നമ്പര്‍ 37 വോര്‍ക്കാടിയിലെ വീട്ടിലേക്ക് പ്രവര്‍ത്തകരോടൊപ്പം പോകുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. ശനിയാഴ്ച മഞ്ചേശ്വരം മണ്ഡലത്തിലെ ബൂത് നമ്പര്‍ 90ലെ മംഗല്‍പാടി പഞ്ചായത്തില്‍പ്പെട്ട ചെറു ഗോളി ഭാഗങ്ങളിലെ പാര്‍ടി അംഗങ്ങളുടെ വീട്ടിലെത്തി പ്രായം കൂടിയ പാര്‍ടി പ്രവര്‍ത്തകരെ കാണുന്നതിനിടെ കാല്‍വേദന അനുഭവപ്പെട്ടതിനാല്‍ കാസര്‍കോട്ടേക്കു മടങ്ങി ഡോക്ടറെ കണ്ടു. തുടര്‍ന്ന് വിശ്രമം നിര്‍ദേശിച്ചതോടെ ശനിയാഴ്ച നിശ്ചയിച്ച മറ്റു പരിപാടികള്‍ മാറ്റിവെച്ചു.
രാവിലെ മംഗല്‍പ്പാടി പഞ്ചായത്തിലെ ചെറു ഗോളിയില്‍ ജില്ലാ പ്രസിഡന്റ് രവിശ് തന്ത്രി, മണ്ഡലം ഭാരവാഹികള്‍ എന്നിവരുമൊത്ത് ഏതാനും വീടുകള്‍ കയറിയിരുന്നു. അമ്പാര്‍ സദാശിവക്ഷേത്രവും സന്ദര്‍ശിച്ചു. പിന്നീടാണ് മടങ്ങിയത്.
രാവിലെ മംഗല്‍പ്പാടി പഞ്ചായത്തിലെ ചെറു ഗോളിയില്‍ ജില്ലാ പ്രസിഡന്റ് രവിശ് തന്ത്രി, മണ്ഡലം ഭാരവാഹികള്‍ എന്നിവരുമൊത്ത് ഏതാനും വീടുകള്‍ കയറിയിരുന്നു. അമ്പാര്‍ സദാശിവക്ഷേത്രവും സന്ദര്‍ശിച്ചു. പിന്നീടാണ് മടങ്ങിയത്.
Keywords: K Surendran slips during booth-level visit, suffers leg injury, Kasaragod, News, K Surendran, BJP, Injured, Slip, Hospital, Treatment, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.