K Surendran | പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ തുല്യാവകാശം കൊടുക്കണമെന്ന പ്രതിജ്ഞ സര്‍കാര്‍ പിന്‍വലിച്ചതിനെതിരെ കെ സുരേന്ദ്രന്‍; കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത് സംഘടിത മതമൗലികവാദ ശക്തികളെന്നും വിമര്‍ശനം

 


തിരുവനന്തപുരം: (www.kvartha.com) എല്‍ ഡി എഫ് സര്‍കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത് സംഘടിത മതമൗലികവാദ ശക്തികളെന്നു കുടുംബശ്രീയുടെ പ്രതിജ്ഞ പിന്‍വലിച്ചതിലൂടെ തെളിഞ്ഞുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ തുല്യാവകാശം കൊടുക്കണമെന്ന പ്രതിജ്ഞയാണു സര്‍കാര്‍ പിന്‍വലിച്ചത്.

K Surendran | പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ തുല്യാവകാശം കൊടുക്കണമെന്ന പ്രതിജ്ഞ സര്‍കാര്‍ പിന്‍വലിച്ചതിനെതിരെ കെ സുരേന്ദ്രന്‍; കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത് സംഘടിത മതമൗലികവാദ ശക്തികളെന്നും വിമര്‍ശനം

സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂനിഫോം നടപ്പാക്കുന്നതില്‍നിന്നും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതില്‍നിന്നും സമാനമായ എതിര്‍പ്പ് ഉയര്‍ന്നതോടെ സര്‍കാര്‍ പിന്‍മാറിയിരുന്നുവെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കുടുംബശ്രീ പ്രതിജ്ഞ പിന്‍വലിച്ചതു സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വോടുബാങ്കിനു വേണ്ടി നവോത്ഥാന മൂല്യങ്ങളെ സര്‍കാര്‍ ചവിട്ടിമെതിക്കുകയാണ്. സ്ത്രീകള്‍ക്കു ഭരണഘടന ഉറപ്പു വരുത്തുന്ന തുല്യ അവകാശത്തെയാണു മതമൗലികവാദികളുടെ ഭീഷണിക്കു മുമ്പില്‍ സര്‍കാര്‍ അടിയറവ് പറഞ്ഞതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ജെന്‍ഡര്‍ കാംപയ്ന്റെ ഭാഗമായി സിഡിഎസ് അംഗങ്ങള്‍ക്കു ചൊല്ലാന്‍ നല്‍കിയ ലിംഗസമത്വ പ്രതിജ്ഞയാണു കുടുംബശ്രീ പിന്‍വലിച്ചത്. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യ അവകാശമെന്ന പ്രതിജ്ഞയിലെ പരാമര്‍ശം വിവാദമായിരുന്നു.

Keywords: K Surendran slams state government for withdrawing gender equality pledge in Kudumbasree, Thiruvananthapuram, News, Politics, K Surendran, Allegation, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia