താലിബാന്‍ അനുകൂല നിലപാടെടുക്കുന്നവരാണ് മാപ്പിള ലഹളയെ വെള്ളപൂശുന്നതെന്ന് കെ സുരേന്ദ്രന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.09.2021) താലിബാന്‍ അനുകൂല നിലപാടെടുക്കുന്നവരാണ് 1921ലെ മാപ്പിള ലഹളയെ വെള്ളപൂശുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായ ശേഷം കേരളത്തില്‍ ഒരു പുതിയ രാഷ്ട്രീയമാണ് ഭരണപക്ഷവും പ്രതിപക്ഷവും കളിക്കുന്നത്.

ഭഗത് സിംഗും വാരിയന്‍ കുന്നനും ഒരു പോലെയാണെന്ന് പറയുന്ന സ്പീകെറുള്ള നാടാണിതെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു. ചരിത്രത്തിന്റെ അപനിര്‍മിതിയാണ് ഇവിടെ നടക്കുന്നത്. മതതീവ്രവാദത്തെ പാലും തേനും ഒഴിച്ച് വളര്‍ത്തുകയാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍. കേരളത്തില്‍ താലിബാന് പിന്തുണ നല്‍കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികള്‍ മത്സരിക്കുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു പത്രം താലിബാന്റെ ജിഹ്വയാണ് പുറപ്പെടുവിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ഒരു നടപടിയും സര്‍കാര്‍ എടുക്കുന്നില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സംസ്ഥാനത്ത് മത തീവ്രവാദ ശക്തികളുടെ സാന്നിധ്യം ശക്തിപ്പെടുമ്പോള്‍ കേരള പൊലീസും സര്‍കാരും നിരുത്തരവാദമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ലൈസന്‍സ് ഇല്ലാത്ത തോക്കുമായി കശ്മീര്‍ സ്വദേശികളെ പിടിച്ചത് ഗൗരവതരമാണ്. സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് നടത്തിയ കേസില്‍ എറണാകുളം കാക്കനാട് നിന്നും തെലുങ്കാന പൊലീസാണ് പ്രതിയെ പിടിച്ചത്.

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധമുള്ള സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് പാകിസ്ഥാനില്‍ നിന്നാണ് നിയന്ത്രിക്കപ്പെടുന്നത്. തീവ്രവാദസംഘടനകള്‍ക്ക് വേണ്ടിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര സ്വര്‍ണക്കടത്തിലെയും കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെയും പ്രതികള്‍ സമാന്തര ടെലിഫോണ്‍ എക്‌സേഞ്ച് ഉപയോഗിച്ചു. എന്നാല്‍ കേരള പൊലീസ് നിഷ്‌ക്രിയമായി എല്ലാം നോക്കിനില്‍ക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പൊലീസിന്റെ അഴിഞ്ഞാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത പൊലീസ് കൊച്ചു കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട് മനുഷ്യത്വരഹിതമായാണ് പെരുമാറിയത്. ഇതിനെതിരെ സര്‍കാരിന്റെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായില്ല. ആറ്റിംങ്ങലില്‍ നടന്ന പൊലീസിന്റെ സദാചാര പൊലീസ് ചമയല്‍ കേരളത്തിലെ പൊലീസ് രാജിന് ഉദ്ദാഹരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വ്യാപകമായ പിടിച്ചുപറിയും അക്രമവുമാണ് പൊലീസ് നടത്തുന്നത്. പെറ്റികേസ് ചാര്‍ജ് ചെയ്ത് പണം പിരിക്കാന്‍ ഓര്‍ഡര്‍ ചെയ്യുകയാണ് മുഖ്യമന്ത്രി. സിപിഎം ഫ്രാക്ഷനാണ് പൊലീസിലുള്ളതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ആര്‍എസ്എസിനെ ചൂണ്ടി മുഖ്യമന്ത്രിക്ക് നേരെ വെടിവെക്കുകയാണ് സിപിഐ നേതാവ് ആനിരാജ ചെയ്തത്.

ഇത്രയധികം കോവിഡ് വര്‍ധിച്ചിട്ടും സര്‍കാര്‍ ഒരു നടപടിയുമെടുക്കുന്നില്ല. അശാസ്ത്രീയമായ നടപടിയിലൂടെ കേരളത്തിനെ ദുരിതത്തിലാക്കിയതിന് സര്‍കാരാണ് ഉത്തരവാദിയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രടെറി പി സുധീറും സംബന്ധിച്ചു.
Aster mims 04/11/2022

താലിബാന്‍ അനുകൂല നിലപാടെടുക്കുന്നവരാണ് മാപ്പിള ലഹളയെ വെള്ളപൂശുന്നതെന്ന് കെ സുരേന്ദ്രന്‍

Keywords:  K Surendran says pro-Taliban activists were white washing the Mappila riots, Thiruvananthapuram, News, Politics, BJP, K Surendran, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia