SWISS-TOWER 24/07/2023

K Surendran | പാനൂര്‍ സ്ഫോടന കേസ് അട്ടിമറിക്കാന്‍ സര്‍കാര്‍ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

 


ADVERTISEMENT

മാനന്തവാടി: (KVARTHA) പാനൂര്‍ സ്ഫോടനത്തെ സംബന്ധിച്ച റിമാന്‍ഡ് റിപോര്‍ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് കാലത്ത് വലിയ സ്ഫോടനം ലക്ഷ്യം വെച്ചുള്ള ബോംബ് നിര്‍മാണ കേസ് അന്വേഷണത്തിന് സര്‍കാര്‍ തടസമുണ്ടാക്കുന്നുവെന്നും താമരശ്ശേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ബോംബ് നിര്‍മാണത്തില്‍ ഉന്നതരായ സിപിഎം നേതാക്കള്‍ കുടുങ്ങുമെന്നായപ്പോള്‍ അന്വേഷണത്തിന് തടയിടാനാണ് ശ്രമം. ആര്‍ എസ് എസ്- ബിജെപി നേതാക്കളെ വധിക്കാന്‍ തീരുമാനിച്ചാണ് ബോംബ് നിര്‍മിച്ചത്. സിപിഎം നേതാക്കള്‍ പ്രതികളുടെ വീട്ടില്‍ പോയത് സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമീഷന്‍ ശക്തമായി ഇടപെടണം.

K Surendran | പാനൂര്‍ സ്ഫോടന കേസ് അട്ടിമറിക്കാന്‍ സര്‍കാര്‍ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍
 
കമീഷന്റെ കൂടി പരിഗണനയിലുള്ള വിഷയമാണ് ഇത്. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം. ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നാണ് ബിജെപിയുടെ ആവശ്യം. കെ ടി ജയകൃഷ്ണനും പന്ന്യനൂര്‍ ചന്ദ്രനും ഉള്‍പെടെ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ കൊല്ലപ്പെട്ട പ്രദേശമാണിത്. തീവ്ര മുസ്ലിം സംഘടനകളുടെ പിന്തുണ നേടാനുള്ള നീക്കമാണ് നടന്നത്.

സംഭവത്തില്‍ ബോംബ് നിര്‍മാണ വിദഗ്ധന്‍മാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം. ആറ്റിങ്ങലില്‍ വി മുരളീധരന്റെ പ്രചാരണ ജാഥയ്ക്ക് നേരെ സിപിഎം അക്രമമുണ്ടായത് ഇതുമായി ബന്ധപ്പെട്ടാണോയെന്ന് സംശയിക്കണം. 

മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് പ്രതികള്‍. ബോംബ് നിര്‍മാണം സംസ്ഥാനം മുഴുവന്‍ സംഘര്‍ഷമുണ്ടാക്കാന്‍ വേണ്ടിയാണോ എന്നും അദ്ദേഹം ചോദിച്ചു. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പാനൂര്‍ കേസ് ഏല്‍പ്പിക്കണം. കണ്ണൂര്‍ സംഘര്‍ഷം പരിചയമുള്ള ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എകെ ആന്റണിയെ ലക്ഷ്യം വെച്ചുള്ള നീക്കമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് ഇതിന് പിന്നില്‍. ആന്റണി പ്രതിരോധ മന്ത്രിയായ കാലത്ത് ഇങ്ങനെയൊക്കെ നടന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഒരു വ്യാഴവെട്ടത്തിന് ശേഷമാണ് ഈ ആരോപണം ഉയര്‍ത്തുന്നത്. കെ കരുണാകരനും ആന്റണിക്കുമെതിരെ കുറച്ചു കാലമായി മ്ലേച്ചമായ പ്രചാരണമുണ്ടാകുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥികളെ വ്യക്തിപരമായി ആക്രമിക്കുകയാണ്. പൊന്നാനിയിലും കൊല്ലത്തും ആറ്റിങ്ങലിലും കായികപരമായ ആക്രമണത്തിന് ശ്രമമുണ്ടായി. അനില്‍ ആന്റണിയെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സുല്‍ത്വാന്‍ ബത്തേരിയുടെ ആദ്യത്തെ പേര് ഗണപതിവട്ടമെന്നാണ്. ടിപ്പു സുല്‍ത്വാന്റെ അധിനിവേശത്തിന് ശേഷമാണ് സുല്‍ത്വാന്റെ ആയുധപുര എന്ന അര്‍ഥം വരുന്ന സുല്‍ത്വാന്‍ ബാറ്ററി അഥവ സുല്‍ത്വാന്‍ ബത്തേരിയെന്ന പേര് വന്നത്. ഈ പേര് നിലനിര്‍ത്തണമെന്ന് വാദിക്കുന്നതിലൂടെ കോണ്‍ഗ്രസും സിപിഎമും അധിനിവേശത്തെ പിന്തുണയ്ക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Keywords: K Surendran says the government is trying to sabotage the Panur blast case, Wayanad, News, K Surendran, Panur Blast, K Surendran, Allegation, Attack, Police, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia