കെ സുരേന്ദ്രന്റെ മരണം സൈബർ അറ്റാക്കിനാൽ: സതീശൻ പാച്ചേനി എസ് പിക്ക് പരാതി നൽകി
Jun 26, 2020, 21:00 IST
ADVERTISEMENT
പയ്യന്നൂർ: (www.kvartha.com 26.06.2020) കണ്ണൂരിൽ കോൺഗ്രസ് നേതാവിനെതിരെ നടന്ന സൈബർ ആക്രമണം അന്വേഷിക്കണമെന്ന ആവശ്യവുമായി ഡി സി സി നേതൃത്വം രംഗത്ത്. ഐ എൻ ടി യു സി നേതാവും കെപിസിസി ഭാരവാഹിയുമായ കെ സുരേന്ദ്രന്റെ മരണത്തിന് കാരണം സൈബർ അറ്റാക്കാണെന്ന് ആരോപിച്ച് കണ്ണൂർ ഡി സി സി അധ്യക്ഷൻ സതീശൻ പാച്ചേനി വെള്ളിയാഴ്ച്ച വൈകുന്നേരം ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് പരാതി നൽകി.
പ്രവാസിയായ ഡീവേഷ് ചോനോളി ചെന്നയാൾ സുരേന്ദ്രനെതിരെ ഫെയ്സ് ബുക്കിലൂടെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും തെളിവായി എസ് പിക്ക് കൈമാറിയിട്ടുണ്ട്. പൊതു പ്രവർത്തന രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള കെ സുരേന്ദ്രൻ പൊതുജനങ്ങൾക്കിടയിൽ നല്ല വിലയും നിലയുമുള്ള നേതാവായിരുന്നു.
അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയ വഴി തെറ്റായതും പൊതു പ്രവർത്തനത്തെ തടസപ്പെടുന്നതുമായ ആരോപണങ്ങൾ പോസ്റ്റുചെയ്യുകയും അവ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെയും വകുപ്പുകൾ പ്രകാരം നിയമനടപടി സ്വീകരിക്കണമെന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ പരാതിയിൽ പറഞ്ഞു.
Keywords: K Surendran s death: Satheesan Pacheni lodge a complaint with SP, Payyannur, News, Complaint, KPCC, Police, Dead, Kerala, DCC.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.