ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: മഞ്ചേശ്വരം, കാസര്‍കോട് എം.എല്‍.എമാര്‍ക്കെതിരെ ഉയര്‍ന്ന അടിസ്ഥാന രഹിതമായ ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇല്ലാകഥ വിളിച്ചുപറയുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ പ്രസ്താവിച്ചു.
ലീഗ് എം.എല്‍.എമാരുടെ വിദേശ യാത്രയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ എം.എല്‍.എ ആയ ശേഷം എന്‍.എ.നെല്ലിക്കുന്ന് ഒരിക്കല്‍പോലും വിദേശ യാത്ര നടത്തിയിട്ടില്ല. എം.എല്‍.എ ആകുന്നതിന് മുമ്പു തന്നെ ബിസിനസുണ്ടായിരുന്ന പി.ബി.അബ്ദുല്‍ റസാഖ് നാലു ദിവസം മാത്രമാണ് വിദേശത്ത് പോയത്. എന്നാല്‍ എല്ലാ വര്‍ഷവും ഉംറ നിര്‍വ്വഹിക്കാന്‍ പോവാറുള്ളതുപോലെ സൗദിയിലേക്ക് ഇപ്രാവശ്യവും പോയിരുന്നു. അല്ലാതെ എം.എല്‍.എമാര്‍ വിദേശത്ത് പോയിട്ടില്ല. തിരക്കു കാരണം കെ.എം.സി.സിയുടെത് അടക്കമുള്ള നിരവധി വിദേശ പരിപാടികള്‍ ഒഴിവാക്കേണ്ടിവന്ന ആളാണ് എന്‍.എ.നെല്ലിക്കുന്ന്.
കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന സുരേന്ദ്രന്‍ പബ്ലിസിറ്റിക്കുവേണ്ടി പത്രസമ്മേളനം വിളിച്ച് ആളാവാന്‍ ശ്രമിക്കുന്നതിന് പകരം സംഭവത്തിന്റെ യഥാര്‍ത്ഥവശം പഠിക്കാന്‍ തയാറാവണം.
കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ വികസനമാണ് നടക്കുന്നത്. ഇതിന്റെ ഗുണം എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട്. എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നതിന് വേണ്ടി പല പദ്ധതികളും സമര്‍പ്പിച്ചിരിക്കുകയാണ്. എം.എല്‍.എ ഫണ്ട് ലാപ്‌സായിട്ടില്ല. അത് എത്രവര്‍ഷം കഴിഞ്ഞാലും ചിലവാക്കാമെന്ന കാര്യം സുരേന്ദ്രനറിയില്ലെങ്കിലും ജനങ്ങള്‍ക്കറിയാം. എന്നാല്‍ സര്‍ക്കാറിന്റെ ഫണ്ടുകള്‍ ചിലവഴിക്കുന്നതിന് സമയപരിധിയുണ്ട്. കാര്യങ്ങള്‍ ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സുരേന്ദ്രന്റെ നീക്കം വിലപോവില്ല.
തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവന പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഖമറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി. സുരേന്ദ്രന്റെ തരംതാണ ഇടപെടലുകളാണ് ബി.ജെ.പിക്ക് ജില്ലയില്‍ അടിത്തറ ഇളകാന്‍ കാരണമായതെന്ന് അണികള്‍ മനസിലാക്കണമെന്നും ഖമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, Kasaragod, M.C Qamarudheen, K. Surendran, IUML, Manjeshwaram, MLA, N.A Nellikunnu, P.B Abdul Razak.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.