K Surendran | യുവമോര്‍ച പ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണം; ഖാദി ബോര്‍ഡില്‍ നിന്നും നീക്കണമെന്നും കെ സുരേന്ദ്രന്‍

 


തിരുവനന്തപുരം: (www.kvartha.com) യുവമോര്‍ച പ്രവര്‍ത്തകരെ മോര്‍ചറിയിലാക്കുമെന്ന് വധഭീഷണി മുഴക്കിയ സിപിഎം നേതാവ് പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സര്‍കാര്‍ തയാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സുരേന്ദ്രന്റെ വാക്കുകള്‍:

ഇതിന് മുന്‍പ് പലരേയും മോര്‍ചറിയിലേക്ക് അയച്ച നേതാവാണ് പി ജയരാജന്‍. നിരവധി കൊലക്കേസുകളില്‍ പ്രതിയായ ജയരാജന്‍ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സിബിഐ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ നെഞ്ചുവേദന അഭിനയിച്ച് ആശുപത്രിയില്‍ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കുന്നവരല്ല യുവമോര്‍ചക്കാരെന്ന് സിപിഎം മനസിലാക്കണം.

ജയകൃഷ്ണന്‍ അടക്കം നൂറുകണക്കിന് പ്രവര്‍ത്തകരെ നിങ്ങള്‍ മോര്‍ചറിയിലേക്ക് അയച്ചിട്ടും ഞങ്ങള്‍ ഭയന്നിട്ടില്ല. കൊലക്കത്തി താഴെ വെക്കാന്‍ സിപിഎം തയാറല്ലെന്ന സന്ദേശമാണ് ജയരാജന്‍ മലയാളികള്‍ക്ക് നല്‍കുന്നത്. ഭരണത്തിന്റെ ഹുങ്കില്‍ അക്രമരാഷ്ട്രീയം അഴിച്ചുവിടാന്‍ ശ്രമിച്ചാല്‍ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധിക്കാന്‍ ബിജെപി തയാറാകും.

K Surendran | യുവമോര്‍ച പ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണം; ഖാദി ബോര്‍ഡില്‍ നിന്നും നീക്കണമെന്നും കെ സുരേന്ദ്രന്‍

ഗണപതിയെ അപമാനിച്ച സ്പീകര്‍ എഎന്‍ ശംസീര്‍ മാപ്പ് പറയണം. മുസ്ലിം ലീഗ് വര്‍ഗീയവാദികള്‍ക്ക് മുദ്രാവാക്യം വിളിക്കാനുള്ള ധൈര്യം കൊടുത്തത് സര്‍കാരാണ്. കേരളത്തില്‍ ഹിന്ദുവിരുദ്ധ ശക്തികളെ സര്‍കാര്‍ സ്‌പോണ്‍സര്‍ ചെയ്യുകയാണ്- എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍, സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ എന്നിവരും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Keywords:  K Surendran Criticized P Jayarajan's Statement, Thiruvananthapuram, News, Politics, BJP Leader, K Surendran, P Jayarajan, CPM, Controversy, Mortuary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia