SWISS-TOWER 24/07/2023

Criticized | തുര്‍കിക്ക് 10 കോടി കൊടുക്കുന്നതിന് മുമ്പ് സ്വന്തം ജനങ്ങളുടെ ആത്മഹത്യ തടയാനാണ് മുഖ്യന്ത്രി തയാറാവേണ്ടത്; ശമ്പളം കൊടുക്കാന്‍ കാശില്ലാത്തവര്‍ അഹങ്കാരം കാണിക്കാനാണ് സഹായം പ്രഖ്യാപിച്ചതെന്നും കെ സുരേന്ദ്രന്‍

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com) എല്‍ ഡി എഫ് സര്‍കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വന്‍കിട പണക്കാരുടെ നികുതി പിരിക്കാതെ പാവങ്ങളെ കൊള്ളയടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 

സിഎജി റിപോര്‍ടിനെ കുറിച്ച് മുഖ്യമന്ത്രി കള്ളക്കണക്ക് നിരത്തുന്നുവെന്നും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ കുറിച്ചും കടത്തെ കുറിച്ചും വസ്തുതകള്‍ക്ക് നിരക്കാത്ത ന്യായീകരണമാണ് ആവര്‍ത്തിച്ച് പറയുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 

Criticized | തുര്‍കിക്ക് 10 കോടി കൊടുക്കുന്നതിന് മുമ്പ് സ്വന്തം ജനങ്ങളുടെ ആത്മഹത്യ തടയാനാണ് മുഖ്യന്ത്രി തയാറാവേണ്ടത്; ശമ്പളം കൊടുക്കാന്‍ കാശില്ലാത്തവര്‍ അഹങ്കാരം കാണിക്കാനാണ് സഹായം പ്രഖ്യാപിച്ചതെന്നും കെ സുരേന്ദ്രന്‍

ഇതിലൂടെ കേന്ദ്രത്തെ അനാവശ്യമായി കുറ്റപ്പെടുത്തി സംസ്ഥാനത്തിന്റെ സാമ്പത്തിക തകര്‍ചയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുര്‍കിക്ക് 10 കോടി ധനസഹായം പ്രഖ്യാപിച്ചതിനേയും അദ്ദേഹം കുറ്റപ്പെടുത്തി. 10 കോടി കൊടുക്കുന്നതിന് മുമ്പ് സ്വന്തം ജനങ്ങളുടെ ആത്മഹത്യ തടയാനാണ് മുഖ്യന്ത്രി തയാറാവേണ്ടത്. ശമ്പളം കൊടുക്കാന്‍ കാശില്ലാത്തവര്‍ അഹങ്കാരം കാണിക്കാനാണ് ഇത്രയും തുക പ്രഖ്യാപിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്രസര്‍കാര്‍ കേരളത്തിന് നല്‍കിയ നികുതി വിഹിതവും സഹായവും സര്‍വകാല റെകോര്‍ഡാണ്. കേരളത്തിന്റെ ചരിത്രത്തില്‍ കേന്ദ്രസര്‍കാരില്‍ നിന്നും മറ്റൊരു മുഖ്യമന്ത്രിക്കും കിട്ടാത്ത പരിഗണന നരേന്ദ്രമോദി പിണറായി വിജയന് നല്‍കിയിട്ടുണ്ട്. കേരളത്തിന് നികുതി വിഹിതം കുറഞ്ഞെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

15-ാം ധനകാര്യ കമീഷനാണ് നികുതി വിഹിതം തീരുമാനിക്കുന്നത്. യുപിക്ക് കൂടുതല്‍ കൊടുത്തു, കേരളത്തിന് ഒന്നും കൊടുക്കുന്നില്ലെന്നത് വ്യാജപ്രചരണമാണ്. യുപിഎ സര്‍കാരിന്റെ കാലത്ത് ലഭിച്ചതിനേക്കാള്‍ കുറവാണ് ഇപ്പോള്‍ യുപിക്ക് ലഭിക്കുന്ന വിഹിതമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര സഹായത്തെക്കുറിച്ചുള്ള ധവളപത്രം പുറത്തുവിടാന്‍ സര്‍കാര്‍ എന്താണ് തയാറാവാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. കേന്ദ്രം നല്‍കിയ കോടികള്‍ പിടിപ്പുകേട് കാരണം സംസ്ഥാനം പാഴാക്കുകയാണ്. കേരളത്തില്‍ കടക്കെണി മൂലം ആത്മഹത്യ നടക്കുകയാണ്. കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തത് എട്ട് മാസമായി ശമ്പളം മുടങ്ങിയിട്ടാണ്. സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി കാരണം കോട്ടയത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന ആത്മഹത്യകളെ പറ്റി മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords: K Surendran Criticized LDF Govt, Alappuzha, News, Politics, BJP, K Surendran, Criticism, Compensation, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia