Criticized | കെ മുരളീധരനെ വിടാതെ പിന്തുടര്‍ന്ന് ബി ജെ പി നേതാക്കള്‍; പിതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ട് രാഷ്ട്രീയത്തില്‍ വന്നയാളല്ല വി മുരളീധരനെന്ന് കെ സുരേന്ദ്രന്‍

 


കോഴിക്കോട്: (www.kvartha.com) കോണ്‍ഗ്രസ് നേതാവും വടകര എം പിയുമായ കെ മുരളീധരനെ വിടാതെ പിന്തുടര്‍ന്ന് ബി ജെ പി നേതാക്കള്‍. രണ്ടാം വന്ദേഭാരത് ട്രെയിനിനിന്റെ ഉദ്ഘാടനച്ചടങ്ങ് ബിജെപി പരിപാടിയാക്കി മാറ്റിയെന്ന വിമര്‍ശനവുമായി രംഗത്തെത്തിയ കെ മുരളീധരനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേരത്തെ കേന്ദ്രമന്ത്രി വി മുരളീധരനും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Criticized | കെ മുരളീധരനെ വിടാതെ പിന്തുടര്‍ന്ന് ബി ജെ പി നേതാക്കള്‍; പിതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ട് രാഷ്ട്രീയത്തില്‍ വന്നയാളല്ല വി മുരളീധരനെന്ന് കെ സുരേന്ദ്രന്‍

പിതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ട് രാഷ്ട്രീയത്തില്‍ വന്നയാളല്ല വി മുരളീധരനെന്ന് പറഞ്ഞ സുരേന്ദ്രന്‍ മറിച്ച് കഷ്ടപ്പെട്ടുതന്നെ ബിജെപി സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയും ആയ വ്യക്തിയാണ് അദ്ദേഹമെന്നും ചൂണ്ടിക്കാട്ടി. കെ മുരളീധരന്റെ അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല. പഞ്ചായത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ വി മുരളീധരനെ അംഗീകരിക്കാമെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്ക്, നേമത്തും വയനാട്ടിലും മത്സരിച്ചിട്ട് മുരളീധരന് എത്ര വോടു കിട്ടിയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങില്‍ വി മുരളീധരന്‍ വേദിയില്‍ കയറി ഇരിക്കുന്നതുകൊണ്ട് എനിക്ക് കയറേണ്ടെന്നു തോന്നിയെന്നാണ് അദ്ദേഹം പറഞ്ഞത്. കെ മുരളീധരന്‍ വല്ലാതങ്ങ് ബുദ്ധിമുട്ടേണ്ട. പാര്‍ലമെന്റ് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇതുപോലെ പലയിടത്തും കയറാനാകില്ലെന്ന് ഉറപ്പാണ്. പാര്‍ലമെന്റിലും നിയമസഭയിലും കയറാനാകാത്ത സ്ഥിതിയിലേക്ക് ആ പാര്‍ടി തന്നെ പോയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് വിമര്‍ശിക്കുമ്പോഴും നമ്മള്‍ ഒരു മയത്തില്‍ സംസാരിക്കണം.

വി മുരളീധരന്‍ റെയില്‍വേ മന്ത്രിയുടെ പ്രതിനിധിയായിട്ടാണ് അവിടെ വന്നത്. അല്ലാതെ ഒരിടത്തുനിന്നും ഇടിച്ചുകയറി വന്നതല്ല. വി മുരളീധരനല്ലാതെ ഞങ്ങളാരും വേദിയിലേക്ക് ഇടിച്ചുകയറിയിട്ടില്ല. ഞങ്ങളെല്ലാം സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം സദസ്സിലാണ് ഇരുന്നത്. ട്രെയിനില്‍ യാത്ര ചെയ്യാന്‍ അന്ന് പാസ് കൊടുത്തിരുന്നു. ധാരാളം കോണ്‍ഗ്രസുകാരും ലീഗുകാരും ട്രെയിനില്‍ യാത്ര ചെയ്തുവെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സുരേന്ദ്രന്റെ വാക്കുകള്‍:

കെ മുരളീധരനോട് എനിക്ക് ഒരു കാര്യം പറയാനുള്ളത്, വി മുരളീധരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായതും കേന്ദ്രത്തില്‍ മന്ത്രിയായതും അദ്ദേഹത്തിന്റെ പിതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായതു കൊണ്ടല്ല. അദ്ദേഹം കഷ്ടപ്പെട്ടും അധ്വാനിച്ചും പൊതുപ്രവര്‍ത്തനം നടത്തി ബിജെപിയുടെ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയും ആയ ആളാണ്. അസൂയയ്ക്കും കുശുമ്പിനും ഒരു മരുന്നുമില്ലെന്ന് അറിയാവുന്നതുകൊണ്ട് കെ മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക് അതിനപ്പുറത്തുള്ള ഒരു വിലയും കൊടുക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.

വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങില്‍ വി മുരളീധരന്‍ വേദിയില്‍ കയറി ഇരിക്കുന്നതുകൊണ്ട് എനിക്ക് കയറേണ്ടെന്നു തോന്നിയെന്നാണ് അദ്ദേഹം പറഞ്ഞത്. കെ മുരളീധരന്‍ വല്ലാതങ്ങ് ബുദ്ധിമുട്ടേണ്ട. പാര്‍ലമെന്റ് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇതുപോലെ പലയിടത്തും കയറാനാകില്ലെന്ന് ഉറപ്പാണ്. പാര്‍ലമെന്റിലും നിയമസഭയിലും കയറാനാകാത്ത സ്ഥിതിയിലേക്ക് ആ പാര്‍ടി തന്നെ പോയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് വിമര്‍ശിക്കുമ്പോഴും നമ്മള്‍ ഒരു മയത്തില്‍ സംസാരിക്കണം.

വി മുരളീധരന്‍ റെയില്‍വേ മന്ത്രിയുടെ പ്രതിനിധിയായിട്ടാണ് അവിടെ വന്നത്. അല്ലാതെ ഒരിടത്തുനിന്നും ഇടിച്ചുകയറി വന്നതല്ല. വി മുരളീധരനല്ലാതെ ഞങ്ങളാരും വേദിയിലേക്ക് ഇടിച്ചുകയറിയിട്ടില്ല. ഞങ്ങളെല്ലാം സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം സദസ്സിലാണ് ഇരുന്നത്. ട്രെയിനില്‍ യാത്ര ചെയ്യാന്‍ അന്ന് പാസ് കൊടുത്തിരുന്നു. ധാരാളം കോണ്‍ഗ്രസുകാരും ലീഗുകാരും ട്രെയിനില്‍ യാത്ര ചെയ്തു.

വി മുരളീധരനും യാത്ര ചെയ്തു. തലശേരി മുതല്‍ തിരുവനന്തപുരം വരെ കെ മുരളീധരനും യാത്ര ചെയ്തു. എംപിമാരെ മാത്രം കൊണ്ടുപോകാനാണെങ്കില്‍ ഈ എട്ട് കോചുകള്‍ എന്തു ചെയ്യും? ഈ എട്ടു കോചുകളിലേക്കുള്ള ആളുകളെ റെയില്‍വേ ക്ഷണിച്ചതാണ്. ഞങ്ങളൊക്കെ പോയതും ക്ഷണം കിട്ടിയിട്ടാണ്.

വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ലീഗിന്റെ കൊടി മുരളീധരന്‍ കണ്ടില്ലേ? അദ്ദേഹത്തിന് സ്വന്തം മുന്നണിയിലെ കക്ഷികളേപ്പോലും മനസ്സിലാകുന്നില്ലേ? അവിടെ ലീഗിന്റെ വലിയ കൊടിയുണ്ടായിരുന്നു. തിരൂരില്‍ എന്തൊരു മത്സരമാണ് നടന്നത്. നിങ്ങള്‍ത്തന്നെ ലൈവ് കൊടുത്തതല്ലേ?

ഇതുമായി ബന്ധപ്പെട്ട് നമ്മള്‍ത്തന്നെ കൊടുത്ത ലൈവിലും ചാനലുകളിലെ ദൃശ്യങ്ങളിലും എല്ലാം വ്യക്തമാണ്. മുരളീധരനെ പാര്‍ടി പ്രവര്‍ത്തകര്‍ ഒരു മാലയിട്ടിട്ടുണ്ട്. അദ്ദേഹത്തെ റെയില്‍വേ അധികൃതര്‍ എവിടെയെങ്കിലും മാലയിട്ടിട്ടുണ്ടോ? കേന്ദ്രമന്ത്രിയെന്ന നിലയില്‍ വി മുരളീധരനെ പാര്‍ടി പ്രവര്‍ത്തകര്‍ സ്വീകരിക്കും. കെ മുരളീധരന് കോണ്‍ഗ്രസുകാര്‍ മാലയിടാത്തതിന് എന്തിനാണ് വി മുരളീധരനെ നിങ്ങള്‍ കുറ്റം പറയുന്നത്?

കെ മുരളീധരന് ആരു മാലയിടാനാണ്? നേമത്തു മത്സരിച്ചിട്ട് എത്ര വോടു കിട്ടി? പഞ്ചായത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വലിയ ആളാണെന്നൊക്കെ അദ്ദേഹം വീമ്പിളക്കിയല്ലോ. നേമത്തു വന്ന് മത്സരിച്ചിട്ട് എത്ര കിട്ടി? ദയനീയമായി മൂന്നാം സ്ഥാനത്തു പോയില്ലേ? ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിച്ചത് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ? എത്ര കിട്ടി? ഞങ്ങള്‍ക്കു കിട്ടുന്ന അത്ര കിട്ടിയോ? അദ്ദേഹം സ്വന്തം നിലയ്ക്കു മത്സരിച്ചിട്ട് വയനാട് ലോക്‌സഭാ സീറ്റില്‍ എത്ര വോടു കിട്ടി എന്നു നിങ്ങള്‍ക്ക് ഓര്‍മയില്ലേ? നേമത്തു മത്സരിച്ചിട്ട് എത്ര കിട്ടി എന്നും അറിയാം. അതുകൊണ്ട് ജനാധിപത്യത്തില്‍ ആരെയും അധിക്ഷേപിക്കാന്‍ നില്‍ക്കരുത്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, വി മുരളീധരന്‍ പിതാവ് മുഖ്യമന്ത്രിയായതുകൊണ്ട് രാഷ്ട്രീയത്തില്‍ വന്നയാളല്ല.

ഇവിടെ ആര്‍ക്കും മത്സരിക്കാം. അതുമായി ബന്ധപ്പെട്ട് ചര്‍ചകള്‍ നടക്കുന്നുണ്ട്. നിങ്ങള്‍ ഓരോരുത്തര്‍ക്കും രണ്ടും മൂന്നും സീറ്റൊക്കെയല്ലേ കൊടുക്കുന്നത്. ഉദ്ദേശ്യം എനിക്കു മനസ്സിലായി. എല്ലാം ഇവിടെ പറയാന്‍ പറ്റില്ല. എല്ലാം പത്രക്കാരോടു പറഞ്ഞിട്ടാണോ നിങ്ങള്‍ ഇവിടെ വന്നു ചോദിക്കുന്നതെന്ന് അവിടെനനിന്ന് ചോദിക്കില്ലേ? ഇവിടെ ഒരു സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. കേരളത്തിനു വെളിയില്‍ നിന്നുള്ളവര്‍ക്കും മത്സരിക്കാം. രാഹുല്‍ ഗാന്ധി ഇവിടെ വന്ന് മത്സരിച്ചില്ലേ? രാഹുല്‍ ഗാന്ധിക്ക് അങ്ങനെ മത്സരിക്കാമെങ്കില്‍ ബിജെപിക്കും മത്സരിക്കാം- എന്നും സുരേന്ദ്രന്‍ പറഞ്ഞു.

സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സിപിഎമും പിണറായി വിജയനും ഉണ്ടാക്കിയ സ്വയംകൃത അനര്‍ഥമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇതിന് വേറെ ആരെയും നിങ്ങള്‍ കുറ്റം പറയേണ്ടതില്ല. സഹകരണ പ്രസ്ഥാനത്തെ രക്ഷിക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്. സിപിഎം പോകുമ്പോള്‍ ഇതുകൂടി പോകട്ടെ എന്ന് വയ്ക്കാന്‍ പറ്റില്ല. കാരണം, അവര്‍ തീര്‍ന്നാലും സഹകരണ മേഖല ഇവിടെ നിലനില്‍ക്കണം. പിണറായി വിജയന്റെ കാലത്തോടെ ഇവിടെ സിപിഎം തീരും. അതുകഴിഞ്ഞാലും ഇവിടെ സഹകരണ മേഖല നിലനില്‍ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Keywords:  K Surendran Criticized K Muralidharan, Kozhikode, News, Politics, K Surendran, Criticized, K Muralidharan, Politics, Vande Bharath, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia