Criticized | പനിബാധിച്ച് നൂറുകണക്കിനാളുകളാണ് കേരളത്തില്‍ മരിക്കുന്നത്, ഇതിലൊന്നും ശ്രദ്ധയില്ലെങ്കിലും ഗുണ്ടകളെ പാര്‍ടിയില്‍ ചേര്‍ക്കാന്‍ ആരോഗ്യമന്ത്രിക്ക് വലിയ താത്പര്യമെന്ന് കെ സുരേന്ദ്രന്‍


നല്‍കുന്നത് ക്രിമിനലുകള്‍ക്ക് ഭരണത്തിന്റെ തണലില്‍ സംരക്ഷണം കൊടുക്കാമെന്ന വാഗ്ദാനം
സാമൂഹ്യവിരുദ്ധരെ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി പത്തനംതിട്ടയില്‍ നേരിട്ടെത്തി എന്നും വിമര്‍ശനം
തിരുവനന്തപുരം: (KVARTHA) സിപിഎമിനെ (CPM) രൂക്ഷമായി വിമര്‍ശിച്ച് (Criticized) ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (BJP State President K Surendran). മാഫിയകളെയും (Mafia) ക്രിമിനലുകളെയും (Criminals) പച്ചപരവതാനി വിരിച്ച് സിപിഎം സ്വീകരിക്കുകയാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയില്‍ കാണുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കാപ്പാ കേസ് പ്രതിക്കും (KAAPA Case Accused) കഞ്ചാവ് (Ganja) കേസില്‍ പിടിയിലായ പ്രതിക്കും പിന്നാലെ വധശ്രമക്കേസില്‍ (Murder Case) ഒളിവിലുള്ള പ്രതിയും സിപിഎമില്‍ ചേര്‍ന്നതില്‍ ഒരു അത്ഭുതവുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ക്രിമിനലുകള്‍ക്ക് ഭരണത്തിന്റെ തണലില്‍ സംരക്ഷണം കൊടുക്കാമെന്ന വാഗ്ദാനമാണ് സിപിഎം നല്‍കുന്നത്.
തെറ്റായരീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തുന്നതാണ് ബിജെപിയുടെ രീതി. എന്നാല്‍ അത്തരക്കാരെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന സമീപനമാണ് സിപിഎമ്മിനുള്ളതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ സര്‍ക്കാര്‍ മാഫിയകള്‍ക്ക് ഒത്താശ ചെയ്ത് കൊടുത്തുകൊണ്ടിരിക്കെയാണ് സാമൂഹ്യവിരുദ്ധരെ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി പത്തനംതിട്ടയില്‍ നേരിട്ടെത്തുന്നത്.
മുദ്രാവാക്യം വിളിച്ചാണ് മന്ത്രി ഇത്തരക്കാരെ പാര്‍ട്ടിയിലേക്ക് ആനയിക്കുന്നത്. കേരളം പനിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് ആരോഗ്യമന്ത്രി കാപ്പ- കഞ്ചാവ് കേസ് പ്രതികളെ വരവേല്‍ക്കുന്നത്. കോളറ പോലുള്ള നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ട രോഗങ്ങള്‍ തിരിച്ചുവരുകയാണ്. ഡെങ്കിയും എച്ച്1 എന്‍1 ഉം സര്‍വ്വസാധാരണമാവുകയാണ്. പനിബാധിച്ച് നൂറുകണക്കിനാളുകളാണ് കേരളത്തില്‍ മരണപ്പെടുന്നത്. ഇതിലൊന്നും ശ്രദ്ധയില്ലെങ്കിലും ഗുണ്ടകളെ പാര്‍ടിയില്‍ ചേര്‍ക്കാന്‍ ആരോഗ്യമന്ത്രിക്ക് വലിയ താത്പര്യമാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിന് ശേഷം ഭീകരവാദ സ്വഭാവമുള്ളവര്‍ക്ക് വേണ്ടിയായിരുന്നു സിപിഎമ്മിന്റെ വാതിലുകള്‍ തുറന്നിട്ടിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ റിക്രൂട്ട് മെന്റ് ചെയ്ത സിപിഎമ്മിനെ ആലപ്പുഴയിലും കണ്ണൂരുമെല്ലാം അടിസ്ഥാന ജനവിഭാഗം കയ്യൊഴിഞ്ഞ കാഴ്ചയാണ് പൊതുതിരഞ്ഞെടുപ്പില്‍ കണ്ടത്. മതതീവ്രവാദികള്‍ക്കും സാമൂഹ്യവിരുദ്ധന്‍മാര്‍ക്കും സംരക്ഷണം നല്‍കുന്ന പാര്‍ട്ടിയായി സിപിഎം അധ:പതിച്ചു കഴിഞ്ഞുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.