Criticism | 100കോടിയുടെ കോഴ ആരോപണം ആളുകളെ കബളിപ്പിക്കാനെന്ന് കെ സുരേന്ദ്രന്‍
● തോമസ് കെ തോമസും തോമസ് ചാണ്ടിയും കുട്ടനാട് ജയിച്ചത് എങ്ങനെയെന്നും ചോദ്യം
● 50 കോടി രൂപ കൊടുത്ത് എംഎല്‍എമാരെ കേരളത്തില്‍ വിലയ്ക്കു വാങ്ങിയിട്ട് എന്തുചെയ്യാനാണെന്നും ചോദ്യം
● സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുമോ
● ഇത് എന്‍സിപിയുടെ ആഭ്യന്തര തര്‍ക്കം
തിരുവനന്തപുരം: (KVARTHA) നൂറുകോടിയുടെ കോഴ ആരോപണം കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ സംബന്ധിച്ചത്തോളം ഞെട്ടലുണ്ടാക്കുന്നതാണ്. കാരണം നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ അടക്കം എം എല്‍ എ മാരെ ചാക്കിട്ട് വാരാന്‍ കുതിര കച്ചവടം നടന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയില്‍ നിന്നടക്കം ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത് ആദ്യമാണ്. ഇതുസംബന്ധിച്ച വാര്‍ത്തകളോട് പല നേതാക്കളും പ്രതികരിച്ചു.
എന്നാല്‍ വാര്‍ത്ത ആളുകളെ കബളിപ്പിക്കാനാണെന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രതികരണം. പ്രചാരണം ആരെ ലക്ഷ്യം വച്ചിട്ടാണെന്ന് അറിയില്ലെന്നും ബിജെപിക്ക് വിഷയത്തില്‍ മറുപടി പറയേണ്ട ആവശ്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
എന്‍സിപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ശശീന്ദ്രനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നില്‍ക്കുന്നതെന്ന് പറഞ്ഞ സുരേന്ദ്രന്‍ ശശീന്ദ്രനെ മന്ത്രിയാക്കി നിര്‍ത്തിയാല്‍ ആ വകുപ്പ് പൂര്‍ണമായും സിപിഎമ്മിനു ഭരിക്കാം എന്നും ചൂണ്ടിക്കാട്ടി. തോമസ് കെ തോമസും തോമസ് ചാണ്ടിയും കുട്ടനാട് ജയിച്ചത് എങ്ങനെയാണെന്ന് ചോദിച്ച സുരേന്ദ്രന്‍ വലിയ പണം ഇറക്കിയിട്ട് തന്നെയാണെന്നും വ്യക്തമാക്കി. ഇത് എന്‍സിപിയുടെ ആഭ്യന്തര തര്‍ക്കമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. 50 കോടി രൂപ കൊടുത്ത് എംഎല്‍എമാരെ കേരളത്തില്‍ വിലയ്ക്കു വാങ്ങിയിട്ട് എന്തുചെയ്യാനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുമോ? അടിസ്ഥാന രഹിതമായ പ്രചാരണമാണ് നടക്കുന്നത്. അവര്‍ക്ക് ശശീന്ദ്രനെ നിലനിര്‍ത്തി വനംവകുപ്പില്‍ ഇടപാട് നടത്തണം. ശശീന്ദ്രന് മന്ത്രിസ്ഥാനം മാത്രം മതി. അവിടെ നടക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സുരേന്ദ്രന്റെ വാക്കുകള്‍:
എന്‍സിപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ശശീന്ദ്രനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നില്‍ക്കുന്നത്. ശശീന്ദ്രനെ മന്ത്രിയാക്കി നിര്‍ത്തിയാല്‍ ആ വകുപ്പ് പൂര്‍ണമായും സിപിഎമ്മിനു ഭരിക്കാം. തോമസ് കെ തോമസും തോമസ് ചാണ്ടിയും കുട്ടനാട് ജയിച്ചത് എങ്ങനെയാണ്. വലിയ പണം ഇറക്കിയിട്ടാണ്. ഇത് എന്‍സിപിയുടെ ആഭ്യന്തര തര്‍ക്കമാണ്.
ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണ്. 50 കോടി രൂപ കൊടുത്ത് എംഎല്‍എമാരെ കേരളത്തില്‍ വിലയ്ക്കു വാങ്ങിയിട്ട് എന്തുചെയ്യാനാണ്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുമോ? അടിസ്ഥാന രഹിതമായ പ്രചാരണമാണ്. അവര്‍ക്ക് ശശീന്ദ്രനെ നിലനിര്‍ത്തി വനംവകുപ്പില്‍ ഇടപാട് നടത്തണം. ശശീന്ദ്രന് മന്ത്രിസ്ഥാനം മാത്രം മതി. അവിടെ നടക്കുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല- എന്നും സുരേന്ദ്രന്‍ പറഞ്ഞു.
#KeralaPolitics, #BriberyAllegation, #KSurendran, #BJP, #Kerala, #NCP