മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു കെ സുരേന്ദ്രനും കെ മുരളീധരനെതിരെ കുമ്മനവും കോടതിയില്‍

 


കൊച്ചി: (www.kvartha.com 18.06.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു കെ സുരേന്ദ്രനും കെ മുരളീധരന്‍ സ്വത്തുക്കള്‍ മറച്ചുവെച്ചു സത്യവാങ്മൂലം നല്‍കിയത് സ്വീകരിച്ചതിനെതിരെ കുമ്മനവും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

തിരുവനന്തപുരം വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ നിന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ മത്സരിച്ചത്. എന്നാല്‍ സത്യവാങ്മൂലത്തില്‍ സ്വത്തുക്കള്‍ മറച്ചുവെച്ചുവെന്നും അതിനാല്‍ അത് തള്ളണമെന്നുമാണ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

സൂക്ഷ്മ പരിശോധനാ സമയത്ത് കുമ്മനം രാജശേഖരന്റെ ഏജന്റ് ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ അനുവദിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ജനപ്രിയ കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാനായ കെ മുരളീധരന്‍ ഇവിടെ നിന്നുമെടുത്ത 2.28 കോടി രൂപയുടെ വായ്പയും, അവിടുത്തെ പ്രധാന ഓഹരിയുടമ എന്ന നിലയിലുള്ള ആസ്തിയും സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല കമ്പനി നിയമത്തിന് വിരുദ്ധമായാണ് മുരളീധരന്‍ വായ്പ എടുത്തിരിക്കുന്നത്.

കൂടാതെ ജനപ്രിയയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയിനത്തില്‍ 16 ലക്ഷം രൂപ കൈപ്പറ്റിയതും സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തെരഞ്ഞെടുപ്പില്‍ കുമ്മനത്തിനെതിരെ 7,622 വോട്ടിനാണ് കെ മുരളീധരന്‍ വിജയിച്ചത്.

അതേസമയം മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് മുസ്‌ലിം ലീഗിലെ പിബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ട കെ സുരേന്ദ്രനും ഹര്‍ജി നല്‍കി.

ഹര്‍ജി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിച്ച കുമ്മനം ആയിരക്കണക്കിന് ഓഹരിയുടമകളെ വഞ്ചിച്ച മുരളീധരന്റെ തനിനിറം പുറത്തു കൊണ്ടുവരാന്‍ കേസ് സഹായിക്കുമെന്ന് പറഞ്ഞു. കോടികളുടെ തട്ടിപ്പാണ് ജനപ്രിയാ കമ്മ്യൂണിക്കേഷന്റെ മറവില്‍ നടന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു കെ സുരേന്ദ്രനും കെ മുരളീധരനെതിരെ കുമ്മനവും കോടതിയില്‍


Also Read:
വാടകയ്‌ക്കെടുക്കുന്ന കാര്‍ ചെറിയ വിലക്ക് മറിച്ചുവില്‍ക്കുന്നു; അറസ്റ്റിലായ കാസര്‍കോട് സ്വദേശിയുള്‍പെട്ട സംഘത്തില്‍ നിന്നും 10 കാറുകള്‍ കൂടി കണ്ടെടുത്തു

Keywords:  K Surendran and Kummanam approach High Court, Niyamasabha, Petition, Vote, Manjeshwaram, MlA, Kochi, Media, K.Muraleedaran, Thiruvananthapuram, Election-2016, BJP, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia