K Surendran | കെ ടി ജയകൃഷ്ണനെ കൊന്നത് സി പി എമിന് തിരിച്ചടിയായെന്ന് കെ സുരേന്ദ്രന്‍
Dec 2, 2022, 11:03 IST
കണ്ണൂര്‍: (www.kvartha.com) സിപിഎം എന്തുദ്ദേശ്യത്തിലാണോ കെടി ജയകൃഷ്ണനെ കൊന്നത് അതെല്ലാം അവര്‍ക്കു തന്നെ തിരിച്ചടിയായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ ടി ജയകൃഷ്ണന്‍ ബലിദാന ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ നടന്ന ബഹുജനറാലിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മാര്‍ക്സിസ്റ്റു പാര്‍ടിയുടെ ഇന്നത്തെ അവസ്ഥയെന്താണെന്ന് നോക്കണം. ജയകൃഷ്ണനെ കൊന്നുതള്ളുമ്പോള്‍ അവര്‍ക്കുണ്ടായിരുന്ന അഹങ്കാരം, ജനങ്ങളിലുണ്ടായിരുന്ന അധീശത്വം ഇന്ന് എവിടെയാണ് അവര്‍ വന്നു നില്‍ക്കുന്നത്. അവരുടെ മുദ്രാവാക്യങ്ങള്‍ ഏതാശയങ്ങള്‍ക്കു വേണ്ടിയാണോ അവര്‍ പോരാടിയിട്ടുള്ളത്, മുദ്രാവാക്യം വിളിച്ചിട്ടുള്ളത്, ആ ആശയങ്ങളെല്ലാം എവിടെ പോയിരുന്നു.
ഡി വൈ എഫ് ഐ യുടെ ഏറ്റവും വലിയ മുദ്രാവാക്യമായിരുന്നില്ലേ തൊഴിലില്ലാത്തവര്‍ക്കു തൊഴില്‍ എന്നത് എത്രമാത്രം മുദ്രാവാക്യങ്ങളാണ് അവര്‍ വിളിച്ചിട്ടുള്ളത്. എന്തുമാത്രം സമരമാണ് അവര്‍ നടത്തിയിട്ടുള്ളത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറുമ്പോള്‍ വാഗ്ദാനം ചെയ്തതല്ലേ അഞ്ചുവര്‍ഷം കൊണ്ടു പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ എന്നത്. അതെവിടെ പോയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
എം വി രാഘവന്റെ ചരമവാര്‍ഷികവും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു സിപിഎം നേതാക്കള്‍ ഉദ്ഘാടനം ചെയ്യുകയാണ്. ആരാണോ ഡി വൈ എഫ് ഐക്കാരെ കൂത്തുപറമ്പില്‍ വെടിവച്ചുകൊന്നത് അതേ ആളുകള്‍ക്കായി സിപിഎം പരിപാടികള്‍ സംഘടിപ്പിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍ പ്രഭാത് ജന്‍ക്ഷനില്‍ നിന്നും തുടങ്ങിയ ബഹുജനറാലി കലക്ടറേറ്റ് മൈതാനിയില്‍ സമാപിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം യുവമോര്‍ച അഖിലേന്‍ഡ്യാ അധ്യക്ഷന്‍ തേജസ്വി സൂര്യ ഉദ്ഘാടനം ചെയ്തു. ജില്ലാ അധ്യക്ഷന്‍ മനോജ് പൊയിലൂര്‍ അധ്യക്ഷനായി. സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ, ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ്, കെ രഞ്ജിത്, എന്‍ ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: K Surendran against CPM, Kannur, News, Politics, BJP, K Surendran, Criticism, CPM, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.