പിണറായി സർകാർ രണ്ടാമതും അധികാരത്തിൽ വന്നത് കോൺഗ്രസ് പ്രവർത്തകരുടെ മനോനില തകരാറിലാക്കി, മനക്കരുത്ത് ചോർത്തി; ഇന്നലെ കണ്ട കോൺഗ്രസ് അല്ല ആറ് മാസം കഴിഞ്ഞ് കാണാൻ പോവുന്നതെന്ന് കെ സുധാകരൻ
Sep 4, 2021, 17:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com 04.09.2021) ഇന്നലെ കണ്ട കോൺഗ്രസ് അല്ലാ ആറ് മാസം കഴിഞ്ഞ് കാണാൻ പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അടി മുതൽ മുടിവരെയുള്ള പൊളിച്ചെഴുത്തിലൂടെ കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായി വിജയൻ സർകാർ രണ്ടാമതും അധികാരത്തിൽ വന്നത് കോൺഗ്രസ് പ്രവർത്തകരുടെ മനോനില തകരാറിലാക്കി, മനക്കരുത്ത് ചോർത്തി. പാർടിയുടെ അടിത്തട്ടിലെ ദൗർബല്യം സർവേ നടത്തിയപ്പോൾ വ്യക്തമായതാണെന്നും സുധാകരൻ പറഞ്ഞു.
പിണറായി വിജയൻ സർകാർ രണ്ടാമതും അധികാരത്തിൽ വന്നത് കോൺഗ്രസ് പ്രവർത്തകരുടെ മനോനില തകരാറിലാക്കി, മനക്കരുത്ത് ചോർത്തി. പാർടിയുടെ അടിത്തട്ടിലെ ദൗർബല്യം സർവേ നടത്തിയപ്പോൾ വ്യക്തമായതാണെന്നും സുധാകരൻ പറഞ്ഞു.
നേതാക്കൾക്കെതിരെ സോഷ്യൽ മീഡിയയിൽ വാരിവലിച്ചെഴുതുന്ന അണികൾ പാർടിക്ക് ഭൂഷണമല്ല. പാർടി അച്ചടക്കം പരിശോധിക്കാൻ എല്ലാ ജില്ലകളിലും അഞ്ച് അംഗ കൺട്രോൾ കമീഷൻ ഉണ്ടാകും. ഗ്രൂപിൻ്റെ ഭാഗമല്ലാത്തതു കൊണ്ട് മികച്ച നേതാക്കൾക്ക് പോയകാലത്ത് സ്ഥാനങ്ങൾ കിട്ടിയില്ല. പാർടിക്കുള്ളിലെ സംഘടനാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിൽ നടത്താനാണ് ആലോചനയെന്നും അദ്ദേഹം പറഞ്ഞു.
2024 ൽ പാർലമെൻറ്, അസംബ്ളി തെരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കാനാണ് സാധ്യത. പാർടി പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും സുധാകരൻ പറഞ്ഞു.
Keywords: News, Kannur, Kerala, State, Congress, Politics, Top-Headlines, K.Sudhakaran, Congress conflict, K Sudhakarn responds on congress conflict.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

