SWISS-TOWER 24/07/2023

K Sudhakaran | 'എന്റെ ജീവനെടുക്കാന്‍ സിപിഎം വിചാരിച്ചാല്‍ പറ്റില്ല, ദൈവം വിചാരിച്ചാലേ അത് നടക്കൂ'; താന്‍ ദൈവ വിശ്വാസിയാണെന്നും കെ സുധാകരന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സി പി എമിന് തന്നെ വധിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സുധാകരനെ കൊലപ്പെടുത്താന്‍ സിപിഎം ആളുകളെ അയച്ചിരുന്നുവെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ഫേസ് ബുക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

K Sudhakaran | 'എന്റെ ജീവനെടുക്കാന്‍ സിപിഎം വിചാരിച്ചാല്‍ പറ്റില്ല, ദൈവം വിചാരിച്ചാലേ അത് നടക്കൂ'; താന്‍ ദൈവ വിശ്വാസിയാണെന്നും കെ സുധാകരന്‍

എന്റെ ജീവനെടുക്കാന്‍ സിപിഎം വിചാരിച്ചാല്‍ പറ്റില്ല. ദൈവം വിചാരിച്ചാലേ അതു നടക്കൂ. താന്‍ ദൈവ വിശ്വാസിയാണെന്നും സുധാകരന്‍ പറഞ്ഞു. എന്താലായാലും പാര്‍ടിയിലുണ്ടായിരുന്ന കാലത്ത് അറിയാമായിരുന്ന ഈ വിവരം ശക്തിധരന്‍ ഇപ്പോള്‍ പുറത്തു പറഞ്ഞത് നന്നായി എന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ ഒരു നന്ദി പറയാന്‍ ശക്തിധരനെ വിളിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹവും സുധാകരന്‍ പങ്കുവച്ചു.



സുധാകരന്റെ വാക്കുകള്‍:

പലവട്ടം പലയിടങ്ങളില്‍ പല സന്ദര്‍ഭങ്ങളില്‍ എന്നെ കൊല്ലാന്‍ സിപിഎം ആളുകളെ വച്ചിരിച്ചുവെന്ന് അറിയാം. കൂത്തുപറമ്പില്‍ ഒരു പൊതുയോഗത്തിനു പോയപ്പോള്‍ ചായ കുടിക്കാന്‍ പോകുമെന്ന് പ്രതീക്ഷിച്ച വീടിന്റെ മുന്‍പിലുള്ള കല്ലുവെട്ടുകുഴിയില്‍ സി പി എമുകാര്‍ കാത്തിരുന്ന ദിവസമുണ്ട്. പക്ഷേ, എന്റെ ആയുസ്സിന്റെ നീളംകൊണ്ട് ഞാന്‍ ചായ കുടിക്കാന്‍ പോയില്ല. അതുകൊണ്ട് ജീവന്‍ രക്ഷപ്പെട്ടതാണ്.

അങ്ങനെ ഒരുപാട് സന്ദര്‍ഭങ്ങള്‍ മറികടന്നാണ് ഞാന്‍ ഇവിടെയെത്തിയത്. എന്റെ ജീവനെടുക്കാന്‍ സിപിഎം വിചാരിച്ചാല്‍ പറ്റില്ല. ഞാന്‍ ദൈവ വിശ്വാസിയാണ്. ദൈവം വിചാരിച്ചാലേ അതു നടക്കൂ. ഐ ആം കോണ്‍ഫിഡന്റ് ഫുള്ളി എബൗട് ഇറ്റ്.

ശക്തിധരന്‍ ഇപ്പോഴെങ്കിലും അതു പറഞ്ഞത് നന്നായി. ആ പാര്‍ടിയില്‍ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന് അറിയാമായിരുന്ന ഒരു കാര്യം ഇപ്പോള്‍ തുറന്നു പറഞ്ഞത് നല്ലൊരു കാര്യമായി ഞാന്‍ കാണുന്നു. ഇത്തരം വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് അവര്‍ കേസെടുക്കുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. ഇക്കാര്യത്തില്‍ നിയമപരമായി എന്തെങ്കിലും ചെയ്യാനാകുമോ എന്നത് വകീലുമായി സംസാരിച്ച് ആലോചിക്കും.

അതല്ലാതെ ഇടതുപക്ഷ സര്‍കാര്‍ ഇതുമായി ബന്ധപ്പെട്ട് കേസെടുക്കും എന്ന പ്രതീക്ഷ എനിക്ക് തെല്ലുമില്ല. അത് ഒരിക്കലും സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. നീതിയൊന്നും അവരില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല. നീതിബോധമുള്ളവരില്‍ നിന്നല്ലേ നീതി പ്രതീക്ഷിക്കേണ്ടത്. സ്വന്തം സുഖലോലുപതയ്ക്കായി ഭരണത്തെ അട്ടിമറിക്കുന്ന ഒരു ഭരണകൂടത്തോട് നമ്മള്‍ തത്വം പ്രസംഗിച്ചിട്ട് വല്ല കാര്യവുമുണ്ടോ? പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല എന്നൊരു പഴമൊഴിയുണ്ട്. അതുപോലെ പിണറായി വിജയനോട് വേദമോതിയിട്ടു കാര്യമില്ല. കാരണം പിണറായി വിജയന്‍ പിണറായി വിജയനാണ്. അത്ര തന്നെ.

ശക്തിധരനെ എനിക്ക് നേരിട്ടു പരിയമില്ല. ഞങ്ങള്‍ ഇതുവരെ കണ്ട് സംസാരിച്ചിട്ടുമില്ല. ഇപ്പോള്‍ അദ്ദേഹത്തെ ഒന്ന് വിളിക്കണമെന്ന് ആഗ്രഹിച്ച് നില്‍ക്കുകയാണ് ഞാന്‍. ഒരു താങ്ക്‌സ് പറയാന്‍. അദ്ദേഹത്തിന് എന്നെ അറിയാം. എന്നെ അറിയാത്ത കൂട്ടര് ഈ കേരളത്തില്‍ ഇപ്പോള്‍ ആരാ ഉള്ളത്? ശക്തിധരനെ എനിക്കും അറിയാം. ഞാന്‍ കേട്ടിട്ടുണ്ട്. ഞങ്ങള്‍ ഇതുവരെ സംസാരിച്ചിട്ടില്ല- എന്നും സുധാകരന്‍ പറഞ്ഞു.

ഒട്ടേറെ തവണ മരണത്തെ മുഖാമുഖം കണ്ടവനാണ് താനെന്ന്, കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ കഴിഞ്ഞദിവസം സുധാകരന്‍ വ്യക്തമാക്കിയിരുന്നു. തനിക്ക് ഇനിയും മുന്നേറാനുള്ള കരുത്തുണ്ട്. ഇമ്പാച്ചി കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട. 

പേരാവൂരില്‍, നിങ്ങളെറിഞ്ഞ (CPM) ബോംബിനും എനിക്കുമിടയില്‍ ഒരു ബ്രീഫ് കേസിന്റെ അകലം മാത്രമാണുണ്ടായിരുന്നത്. അന്നു മരണത്തെ മുഖാമുഖം കണ്ടവനാണ്. എന്നിട്ടും മരിച്ചില്ല, മരിക്കുന്നെങ്കില്‍ അന്നു മരിക്കണമായിരുന്നു. ഇനി നിങ്ങളുടെ കൈകൊണ്ടു ഞാന്‍ മരിക്കില്ല എന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.

Keywords: K Sudhakaran's Reply on Shakthidharan's FB post, Kannur, News, K Sudhakaran, Shakthidharan, FB Post, Media, Murder, CPM, Politics, Criticism, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia