തുടര്‍ ഭരണം താമരത്തണലില്‍; ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൊടകര കുഴല്‍പണ കേസിലെ ഒത്തുതീര്‍പ്; സി പി എമിനും ബി ജെ പിക്കുമെതിരെ കെ സുധാകരന്റെ ഫേസ് ബുക് പോസ്റ്റ്
Jul 19, 2021, 19:12 IST
തിരുവനന്തപുരം: (www.kvartha.com 19.07.2021) സി പി എമിനും ബി ജെ പിക്കുമെതിരെ കെ സുധാകരന്റെ ഫേസ് ബുക് പോസ്റ്റ്. സി പി എമിന്റെയും ബിജെപിയുടെയും ഒളിഞ്ഞും തെളിഞ്ഞും ഉള്ള ബാന്ധവങ്ങള്‍ ചരിത്രത്തില്‍ പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴല്‍പണ കേസിലെ ഒത്തുതീര്‍പിലൂടെ നാം കാണുന്നത് എന്ന് സുധാകരന്‍ പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത്രയധികം അഴിമതികള്‍ നടത്തിയിട്ടും പിണറായി വിജയന്‍ എങ്ങനെ രണ്ടാമതും അധികാരത്തില്‍ വന്നുവെന്ന് സാമാന്യ ബോധമുള്ള സകല മലയാളികളും പരസ്പരം ചോദിച്ചിരുന്നു. താമരത്തണലിലാണ് തുടര്‍ ഭരണമെന്ന് വ്യക്തമായിരിക്കുന്നുവെന്നും സുധാകരന്‍ പറയുന്നു.
കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രടെറി ആയിരുന്നപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ച ആര്‍ എസ് എസുകാരെ സംരക്ഷിച്ചതെന്തിനെന്നും പോസ്റ്റില്‍ സുധാകരന്‍ ചോദിക്കുന്നു. പി മോഹനനെ വധിക്കാന്‍ ശ്രമിച്ച ആര്‍ എസ് എസുകാരെ സംരക്ഷിച്ചതെന്തിന്? മോഹന്‍ ഭാഗവത് ഫ് ളാഗ് കോഡ് ലംഘിച്ചപ്പോള്‍ നടപടി എടുക്കാതിരുന്നതെന്തുകൊണ്ട്? വര്‍ഗീയ വിഷം തുപ്പിയ ശശികലയെ സംരക്ഷിച്ചതെന്തുകൊണ്ട്? ശബരിമലയില്‍ പൊലീസിന്റെ നിയന്ത്രണം സംഘപരിവാറിന് കൊടുത്തതെന്തുകൊണ്ട്? പാലത്തായി പീഡന കേസിലെ സംഘപരിവാറുകാരനായ പ്രതിക്കൊപ്പം നിന്നതെന്തിന്? ഇങ്ങനെ കുറേ ചോദ്യങ്ങളും സുധാകരന്‍ പോസ്റ്റില്‍ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം;
സി പി എമിന്റെയും ബിജെപിയുടെയും ഒളിഞ്ഞും തെളിഞ്ഞും ഉള്ള ബാന്ധവങ്ങള്‍ ചരിത്രത്തില്‍ പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴല്‍പണ കേസിലെ ഒത്തുതീര്‍പിലൂടെ നാം കാണുന്നത്. ഇത്രയധികം അഴിമതികള്‍ നടത്തിയിട്ടും പിണറായി വിജയന്‍ എങ്ങനെ രണ്ടാമതും അധികാരത്തില്‍ വന്നുവെന്ന് സാമാന്യ ബോധമുള്ള സകല മലയാളികളും പരസ്പരം ചോദിച്ചിരുന്നു. താമരത്തണലിലാണ് തുടര്‍ ഭരണമെന്ന് വ്യക്തമായിരിക്കുന്നു.
കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രടെറി ആയിരുന്നപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ച ആര്‍ എസ് എസുകാരെ സംരക്ഷിച്ചതെന്തിന്? പി മോഹനനെ വധിക്കാന്‍ ശ്രമിച്ച ആര്‍ എസ് എസുകാരെ സംരക്ഷിച്ചതെന്തിന്? മോഹന്‍ ഭാഗവത് ഫ് ളാഗ് കോഡ് ലംഘിച്ചപ്പോള്‍ നടപടി എടുക്കാതിരുന്നതെന്തുകൊണ്ട്? വര്‍ഗീയ വിഷം തുപ്പിയ ശശികലയെ സംരക്ഷിച്ചതെന്തുകൊണ്ട്? ശബരിമലയില്‍ പൊലീസിന്റെ നിയന്ത്രണം സംഘപരിവാറിന് കൊടുത്തതെന്തുകൊണ്ട്? പാലത്തായി പീഡന കേസിലെ സംഘപരിവാര്‍ കാരനായ പ്രതിക്കൊപ്പം നിന്നതെന്തിന്?
തുടങ്ങിയ ചോദ്യങ്ങളുടെ നിരയിലേയ്ക്ക് ഒന്നുകൂടി ചേര്‍ക്കാം! കുഴല്‍പണക്കേസില്‍ കെ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളെ പിണറായി വിജയന്‍ സംരക്ഷിക്കുന്നതെന്തിന്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി പോയാല്‍ പിണറായി വിജയന്റെ ആദ്യ തംരഞ്ഞെടുപ്പ് മുതല്‍ തുടര്‍ ഭരണം വരെ എത്തി നില്‍ക്കുന്ന ആര്‍ എസ് എസ് ബന്ധത്തിന്റെ, സംഘപരിവാര്‍ പ്രീണനത്തിന്റെ ചുരുളുകള്‍ അഴിഞ്ഞു വീഴും.
സംഘപരിവാറിന് വിടുപണി ചെയ്ത് ബിജെപി നിയന്ത്രണത്തിലുള്ള ഭരണം വീണ്ടും നടത്താനാണ് പിണറായി വിജയന്റെ തീരുമാനമെങ്കില്‍ ജനപക്ഷത്ത് നിന്ന് ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പ്രതിരോധിക്കാന്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാകും.
Keywords: K Sudhakaran's Facebook post against CPM and BJP, Thiruvananthapuram, News, K.Sudhakaran, Facebook Post, Pinarayi Vijayan, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.