Controversy | തോട്ടടയില്‍ ശാഖ തുടങ്ങാന്‍ ആര്‍എസ്എസിന് സഹായം ചെയ്തിട്ടുണ്ടെന്ന കെ സുധാകരന്റെ പ്രസ്താവന വിവാദമാകുന്നു
Nov 9, 2022, 15:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തോട്ടട ഭാഗങ്ങളില്‍ ആര്‍എസ്എസ് ശാഖ ആരംഭിക്കാനും സംരക്ഷിക്കാനും ആളെ വിട്ടു നല്‍കിയിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂര്‍ ജില്ലയിലെ എടക്കാട്, തോട്ടട, കീഴുന്ന പ്രദേശങ്ങളില്‍ ആര്‍എസ്എസ് ശാഖ ആരംഭിക്കാനും സംരക്ഷിക്കാനുമാണ് സഹായം നല്‍കിയതെന്നും സിഎംപിസിപി ജോണ്‍ വിഭാഗം കണ്ണൂരില്‍ സംഘടിപ്പിച്ച എം വി രാഘവന്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെ സുധാകരന്‍ പറഞ്ഞു.
ഈ പ്രദേശങ്ങളില്‍ നേരത്തെ ആര്‍എസ്എസിന് ശാഖ ഉണ്ടായിരുന്നില്ല. അവര്‍ ശാഖ തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ സിപിഎം എതിര്‍പ്പുമായി രംഗത്തെത്തി. അടിച്ചു തകര്‍ക്കുമെന്നാണ് അവര്‍ പറഞ്ഞത്.
അപ്പോഴാണ് ജനാധിപത്യം സംരക്ഷിക്കാന്‍ സഹായം നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു.
ഓരോരുത്തര്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ ജനാധിപത്യ സംവിധാനത്തിലുണ്ട്. അതുകൊണ്ടാണ് പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനായി ആര്‍എസ്എസിനെ പിന്‍തുണച്ചത്. എന്നാല്‍ ആര്‍എസ്എസിന്റെ നയപരിപാടികളോട് തനിക്ക് താല്‍പര്യമില്ലെന്നും ഒരിക്കലും ആര്‍എസ്എസില്‍ പോകാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
Keywords: K Sudhakaran's Controversial statement about RSS, Kannur, News, Politics, K Sudhakaran, RSS, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

