K Sudhakaran | പ്രവാസി ഹജ്ജ് തീര്‍ഥാടകരുടെ പാസ്പോര്‍ട് സമര്‍പ്പിക്കല്‍ ഒഴിവാക്കണമെന്ന് കെ സുധാകരന്‍ എംപി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സര്‍കാര്‍ ക്വാട്ട വഴി തിരഞ്ഞെടുക്കപ്പെട്ട പ്രവാസികളുടെ പാസ്‌പോര്‍ട് സമര്‍പ്പിക്കുന്നത് ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടു.

ഇ-വിസ സൗകര്യം ലഭ്യമായതിനാല്‍ പാസ്‌പോര്‍ടില്‍ വിസ സ്റ്റാമ്പിംഗ് ആവശ്യമില്ല. എന്നിട്ടും തീര്‍ഥാടകര്‍ അവരുടെ ഒറിജിനല്‍ പാസ്‌പോര്‍ട് ഹജ്ജ് കമിറ്റിക്ക് സമര്‍പ്പിക്കുന്നതാണ് നിലവിലെ നടപടിക്രമം. ഇത്തരത്തില്‍ അനാവശ്യമായി പാസ്‌പോര്‍ട് സമര്‍പ്പിക്കുന്നത് പ്രവാസികളായ മലയാളി തീര്‍ഥാടകര്‍ക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

K Sudhakaran | പ്രവാസി ഹജ്ജ് തീര്‍ഥാടകരുടെ പാസ്പോര്‍ട് സമര്‍പ്പിക്കല്‍ ഒഴിവാക്കണമെന്ന് കെ സുധാകരന്‍ എംപി

ഇവരില്‍ നല്ലൊരു ശതമാനവും ആദ്യമേ ആദ്യ ഗഡു അടച്ചവരാണ്. ഈ രീതിയില്‍ നേരത്തെ പാസ്‌പോര്‍ട് സമര്‍പ്പിക്കുമ്പോള്‍ 40 ദിവസത്തെ കാലാവധിക്ക് പകരം 60-70 ദിവസം ഹജ്ജിനായി ആകെ ലീവെടുക്കേണ്ടി വരുന്നു. അത് അവരുടെ ജോലിയെ ഉള്‍പെടെ ബാധിക്കുന്ന സ്ഥിതിയാണ്.

അതിനാല്‍ പ്രവാസി തീര്‍ഥാടകരുടെ സൗകര്യത്തിനായി ഇ-വിസ ലഭ്യത കണക്കിലെടുത്ത് പാസ്‌പോര്‍ട് സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം നീട്ടുകയോ പാസ്‌പോര്‍ട സമര്‍പ്പിക്കല്‍ രീതി ഒഴിവാക്കുകയോ ചെയ്യണമെന്ന് സുധാകരന്‍ സര്‍കാരിനോട് ആവശ്യപ്പെട്ടു.

Keywords:  K. Sudhakaran MP wants to avoid submission of passports of non-resident Hajj pilgrims, Kannur, News, Hajj pilgrims, Passports, KPCC President, K Sudhakaran, Minister, Smriti Irani, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia