SWISS-TOWER 24/07/2023

Congress Conclave | കൊച്ചിയില്‍ നടക്കുന്ന പ്രൊഫഷനല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ തരൂരിനൊപ്പം കെ സുധാകരന്‍ പങ്കെടുക്കില്ല

 


ADVERTISEMENT

കൊച്ചി: (www.kvartha.com) കൊച്ചിയില്‍ ഞായറാഴ്ച നടക്കുന്ന പ്രൊഫഷനല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും വി ഡി സതീശനും ഒരുമിച്ചാണ് വേദി പങ്കിടേണ്ടിയിരുന്നത്.

പ്രൊഫഷനല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ കൂടിയായ ശശി തരൂര്‍ പങ്കെടുക്കുന്ന പ്രധാന പരിപാടിയാണ് കോണ്‍ക്ലേവ്. ഞായറാഴ്ച രാവിലെ 9.30നാണ് പരിപാടിയുടെ ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മുഖ്യപ്രഭാഷകനായാണ് തരൂര്‍ എത്തുന്നത്.
Aster mims 04/11/2022

Congress Conclave | കൊച്ചിയില്‍ നടക്കുന്ന പ്രൊഫഷനല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ തരൂരിനൊപ്പം കെ സുധാകരന്‍ പങ്കെടുക്കില്ല

വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, കണ്ണൂരില്‍ മറ്റൊരു പരിപാടി ഉള്ളതിനാല്‍ കോണ്‍ക്ലേവിന് എത്തില്ലെന്ന് അറിയിച്ചിരിക്കുകയാണ് സുധാകരന്‍. അതേസമയം ഓണ്‍ലൈനില്‍ പരിപാടി ഉദ്ഘാടനം ചെയ്യുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല. തരൂര്‍ പാര്‍ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞ് കെപിസിസി അച്ചടക്ക സമിതി രംഗത്തെത്തിയിരുന്നു. എല്ലാ പരിപാടികളും ഡിസിസിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

Keywords: K Sudhakaran will not participate Professional Congress Conclave with Shashi Tharoor, Kochi, News, Politics, Congress, Shashi Taroor, K Sudhakaran Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia