Defamation case | പോക്‌സോ പരാമര്‍ശം: എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍; അധ്യക്ഷ പദവി ഒഴിയില്ലെന്നും പ്രഖ്യാപനം
Jun 25, 2023, 13:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനുള്ള നീക്കവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ സുധാകരനും പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനുള്ള നീക്കത്തിന് കാരണമായത്.
എംവി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ കേസ് കൊടുക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. രണ്ടു ദിവസത്തിനുള്ളില്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കേസിന്റെ പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്നും സുധാകരന്‍ പ്രഖ്യാപിച്ചു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉള്‍പെടെ ഉണ്ടായ സാഹചര്യത്തില്‍ ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിസന്നദ്ധത അറിയിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
എന്നാല്‍ സ്ഥാനം ഒഴിയരുതെന്ന് ഹൈകമാന്‍ഡും നേതാക്കളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ചോദ്യം ചെയ്യലിനുശേഷം പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും, കേസില്‍ ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ഗോവിന്ദന്റെ പ്രസ്താവന വന്ന ദിവസം തന്നെ കണ്ണൂരില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ നിയമ നടപടിയുടെ കാര്യം സുധാകരന്‍ സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ അഭിഭാഷകരുമായി ചര്‍ച തുടരുകയാണെന്നും സുധാകരന്‍ അറിയിച്ചിരുന്നു. ഏതു തരത്തിലുള്ള നിയമ നടപടി വേണമെന്ന കാര്യത്തിലായിരുന്നു ആലോചനയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്.
മോന്‍സന്‍ മാവുങ്കല്‍ തന്റെ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരനും സ്ഥലത്തുണ്ടായിരുന്നു എന്നായിരുന്നു മാധ്യമങ്ങളോട് എം വി ഗോവിന്ദന്‍ പറഞ്ഞത്. ദേശാഭിമാനി പത്രത്തിലെ വാര്‍ത്തയെ ആധാരമാക്കിയായിരുന്നു പരാമര്‍ശം.
ഇതുമായി ബന്ധപ്പെട്ടാണ് സുധാകരനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടു പിന്നാലെ എം വി ഗോവിന്ദന്‍ പറഞ്ഞതിനെ തിരുത്തി ക്രൈം ബ്രാഞ്ച് രംഗത്തെത്തുകയും വ്യാജ പുരാവസ്തു തട്ടിപ്പു കേസിലാണ് ചോദ്യം ചെയ്യല്‍ എന്ന് വിശദീകരിക്കുകയും ചെയ്തു.
എംവി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ കേസ് കൊടുക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. രണ്ടു ദിവസത്തിനുള്ളില്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കേസിന്റെ പശ്ചാത്തലത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്നും സുധാകരന്‍ പ്രഖ്യാപിച്ചു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഉള്‍പെടെ ഉണ്ടായ സാഹചര്യത്തില്‍ ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിസന്നദ്ധത അറിയിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
എന്നാല്‍ സ്ഥാനം ഒഴിയരുതെന്ന് ഹൈകമാന്‍ഡും നേതാക്കളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. ചോദ്യം ചെയ്യലിനുശേഷം പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും, കേസില്‍ ഒരു ചുക്കും ചുണ്ണാമ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ഗോവിന്ദന്റെ പ്രസ്താവന വന്ന ദിവസം തന്നെ കണ്ണൂരില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ നിയമ നടപടിയുടെ കാര്യം സുധാകരന്‍ സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ അഭിഭാഷകരുമായി ചര്‍ച തുടരുകയാണെന്നും സുധാകരന്‍ അറിയിച്ചിരുന്നു. ഏതു തരത്തിലുള്ള നിയമ നടപടി വേണമെന്ന കാര്യത്തിലായിരുന്നു ആലോചനയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്.
മോന്‍സന്‍ മാവുങ്കല്‍ തന്റെ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരനും സ്ഥലത്തുണ്ടായിരുന്നു എന്നായിരുന്നു മാധ്യമങ്ങളോട് എം വി ഗോവിന്ദന്‍ പറഞ്ഞത്. ദേശാഭിമാനി പത്രത്തിലെ വാര്‍ത്തയെ ആധാരമാക്കിയായിരുന്നു പരാമര്‍ശം.
Keywords: K Sudhakaran to file defamation case against MV Govindan for POCSO case remarks, Kannur, News, K Sudhakaran, Defamation Case, Politics, MV Govindan, POCSO Case Remarks, CPM, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.