K Sudhakaran | എസ്ആര്‍ ആന്റണി പകരംവയ്ക്കാനില്ലാത്ത നേതാവെന്ന് കെ സുധാകരന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പ്രമുഖ ഗാന്ധിയനും മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന എസ്ആര്‍ ആന്റണിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി അനുശോചിച്ചു. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ഒരു വലിയ കാലയളവ് തന്റെ സാന്നിധ്യം കൊണ്ട് കോണ്‍ഗ്രസുകാരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ ജനസ്വാധീനമുള്ള നേതാവായിരുന്നു എസ്ആര്‍. ആന്റണി. നീതിബോധം അദ്ദേഹത്തിന്റെ ഒരു കരുത്താണ്. ഏതു പ്രതിസന്ധിയിലും കുലുങ്ങാത്ത മനസ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
                   
K Sudhakaran | എസ്ആര്‍ ആന്റണി പകരംവയ്ക്കാനില്ലാത്ത നേതാവെന്ന് കെ സുധാകരന്‍

പ്രവര്‍ത്തകന്മാരെ ശാസിക്കാതെ പുഞ്ചിരിയോടുകൂടി നിയന്ത്രിച്ചുകൊണ്ടുപോയ അപൂര്‍വം ഡിസിസി പ്രസിഡന്റുമാരില്‍ എസ്ആര്‍ ആന്റണി ഏറ്റവും മുന്നില്‍ നില്‍ക്കുന്നുവെന്നത് ഒരു സത്യമാണ്. ഒരാള്‍ക്കും എതിരഭിപ്രായം പോലും പറയാന്‍ വഴിവെക്കാതെയുള്ള ആന്റണിയുടെ രാഷ്ട്രീയ ജീവിതം പരിപൂര്‍ണമായും മനസിനെ സ്വാധീനിക്കുന്ന ഘടകമാണ്. ഞാന്‍ കണ്ണൂര്‍ ഡിസിസിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി രംഗത്തു വന്നപ്പോഴാണ് അദ്ദേഹം സ്ഥാനം ഒഴിയുന്നത്.

കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ പങ്ക് മാറ്റി നിര്‍ത്താന്‍ സാധിക്കുന്നല്ല. പ്രവര്‍ത്തകരോടോ നേതാക്കന്മാരോടോ അഹിതമായ ഒരു വാക്കുപോലും പ്രയോഗിക്കാത്ത ശാന്തശീലനായ സൗമ്യനായ ഒരു രാഷ്ട്രീയ നേതാവായ അദ്ദേഹത്തിന് പകരം വയ്ക്കാന്‍ കണ്ണൂര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മറ്റൊരു നേതാവില്ല. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിനെന്നും തീരാനഷ്ടമാണെന്നും കെ സുധാകരന്‍ അനുശാചനസന്ദേശത്തില്‍ പറഞ്ഞു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Political-News, Politics, Political Party, Congress, K.Sudhakaran, SR Antony, K Sudhakaran says that SR Antony is an irreplaceable leader.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia