K Sudhakaran | ഇ പി ജയരാജന് ബിജെപി നേതാക്കളുമായി കച്ചവട ബന്ധമുണ്ടെന്ന് കെ സുധാകരൻ
Mar 19, 2024, 17:05 IST
ADVERTISEMENT
കണ്ണൂർ: (KVARTHA) ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന ആരോപണവുമായി കണ്ണൂർ യുഡിഎഫ് പാർലമെൻ്റ് മണ്ഡലം സ്ഥാനാർഥി കെ സുധാകരൻ. ഇ പി ജയരാജന് ബിജെപി നേതാക്കളുമായി കച്ചവട, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് കെ സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് ആരോപിച്ചു.
സിപിഎം - ബിജെപി ബന്ധത്തിന് ഇടനില നിൽക്കുന്നത് ഇ പി ജയരാജനാണ്. രാജീവ് ചന്ദ്രശേഖറുവുമായുള്ള ഇ പിയുടെ കച്ചവട ബന്ധം പരസ്യമായ കാര്യമാണ്. ഈ ബന്ധം ഇ പിക്ക് നിഷേധിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് വേണ്ടിയും ഇടനില നിൽക്കുന്നത് ഇ പി ജയരാജൻ തന്നെയാണ്. അല്ലെങ്കിൽ പിണറായി നേരത്തെ ജയിലിൽ പോയേനെയെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
Keywords: News, Kerala, Kannur, Lok Sabha Election, Congres, Politics, K Sudhakaran, CPM, BJP, Politics, K Sudhakaran says that EP Jayarajan has business relations with BJP leaders.
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.