K Sudhakaran | രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുടെ അടിമയെന്ന് കെ സുധാകരന്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുടെ അടിമയെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
  
K Sudhakaran | രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുടെ അടിമയെന്ന് കെ സുധാകരന്‍

ബിജെപിക്ക് വേണ്ടി മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നു. ബിജെപി പറയുന്നിടത്താണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ കുടുംബത്തെ പറയാന്‍ പിണറായിക്ക് എന്ത് അര്‍ഹതയാണുള്ളത്. രാഹുല്‍ ഗാന്ധിക്ക് എതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം മിമിക്രി കളിക്കുന്ന കുട്ടികളുടേത് പോലെയാണ്.

പിണറായിയുടെ ഊരിപിടിച്ച വാളിന്റെ കഥ വെറും പൊങ്ങച്ചം മാത്രം. കേരളത്തിലെ 20ല്‍ 20സീറ്റും യുഡിഎഫ് നേടും. അന്തസ്സ് ഉണ്ടെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് എതിരായ വിമര്‍ശനം മുഖ്യമന്ത്രി തിരുത്തണമെന്നും കെ സുധാകരന്‍ പറഞ്ഞു.
Aster_MIMS


Keywords:  Kannur, Kerala, News, Kannur-News, Kerala-News , Politics, K Sudhakaran says Chief Minister Pinarayi Vijayan who criticizes Rahul Gandhi is a slave of BJP.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia