K Sudhakaran | കോണ്‍ഗ്രസ് പ്രവര്‍ത്തന ശൈലിയില്‍ അടിമുടി മാറ്റം വേണമെന്ന് കെ സുധാകരന്‍

 


കണ്ണൂര്‍: (KVARTHA) പഴയ കോണ്‍ഗ്രസല്ല ഇപ്പോഴത്തെ കോണ്‍ഗ്രസെന്നും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയില്‍ അടി മുതല്‍ മുടിവരെ മാറ്റംവരണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്നാല്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഇനിയും പാര്‍ട്ടിയില്‍ വരണമെന്നും സുധാകരന്‍ പറഞ്ഞു. മിഷന്‍ 2024 കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി അഴീക്കോട് നിയോജകമണ്ഡലം കോണ്‍ഗ്രസ് ബൂത് പ്രസിഡന്റുമാരുടെ നേതൃശില്‍പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
  
K Sudhakaran | കോണ്‍ഗ്രസ് പ്രവര്‍ത്തന ശൈലിയില്‍ അടിമുടി മാറ്റം വേണമെന്ന് കെ സുധാകരന്‍

കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് മുന്നോട്ട് പോകുവാനുള്ള കരുത്ത്. ആ കരുത്ത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്ക് സാധിക്കണം. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ് കേരളത്തില്‍ നിന്നും ഇരുപതില്‍ ഇരുപതും നേടിയെടുക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കും. കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നവരുടെ ഫാസിസ്റ്റ് ചിന്താഗതിയും രാഷ്ട്രീയ ഫാസിസവും കാരണം ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. ഈ അവസരം മുതലാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

പരിപാടിയില്‍ ബിജു ഉമ്മര്‍ അധ്യക്ഷനായി. ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, നേതാക്കളായ ചന്ദ്രന്‍ തില്ലങ്കേരി, രാജീവന്‍ എളയാവൂര്‍, കെ.സി മുഹമ്മദ് ഫൈസല്‍, അഡ്വ. വി പി അബ്ദുൽ റശീദ്, ടി ജയകൃഷ്ണന്‍, കെ ബാലകൃഷ്ണന്‍, നിജേഷ് അരവിന്ദ് എന്നിവര്‍ സംസാരിച്ചു. കൂക്കിരി രാജേഷ് സ്വാഗതവും ഹംസ ഹാജി നന്ദിയും പറഞ്ഞു.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, K Sudhakaran says change in working style of Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia