K Sudhakaran | കര്‍ണാടകയിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് കെ സുധാകരന്‍; 'രാഹുല്‍ ഗാന്ധിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഫലം'
May 13, 2023, 15:49 IST
കണ്ണൂര്‍: (www.kvartha.com) കര്‍ണാടകയിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കര്‍ണാടകയിലേത് രാഹുല്‍ ഗാന്ധിയുടെ വിജയമാണെന്നും സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിജയാഹ്‌ളാദത്തിനിടെ കണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ തിരിച്ചു വരവും ബിജെപിയുടെ തകര്‍ച്ചയുടെയും ലക്ഷണമാണ് കര്‍ണാടക തിരഞ്ഞെടുപ്പ്. ഇതു രാഹുല്‍ ഗാന്ധിയുടെ വിജയമാണ്. രാഹുല്‍ ഗാന്ധിയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് കര്‍ണാടകയിലെ ഫലം. അദ്ദേഹം കെട്ടിയ സ്‌നേഹമതിലിന്റെ വിജയമാണിത്. അദ്ദേഹത്തെ ക്രൂശിക്കാനും അധികാരം നഷ്ടപ്പെടുത്താനും ബിജെപി നടത്തിയ ശ്രമങ്ങള്‍ ക്കെതിരെയുള്ള തിരിച്ചടിയാണ് കര്‍ണാടകയിലേതെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിമുക്ത ഭാരതമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപി സൗത് ഇന്‍ഡ്യയിലെവിടെയും ഇല്ലാതായിരിക്കുകയാണ്. നേരത്തെ ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പിനെ കുറിച്ചു യാതൊരു ആശങ്കയുമില്ലായിരുന്നു. നല്ല ശുഭാപ്തിവിശ്വാസമാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. 130 സീറ്റുകളില്‍ വിജയിക്കുമെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞിരുന്നു. കേരളത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും.
കര്‍ണാടകയില്‍ ജയിച്ചുവെങ്കില്‍ കേരളത്തിലും ഞങ്ങള്‍ക്ക് ജയിക്കാന്‍ പ്രയാസമുണ്ടാവില്ല. കോണ്‍ഗ്രസ് വിമുക്ത ഭാരതമുണ്ടാക്കാനാണ് കേരളത്തില്‍ സിപിഎമും ബിജെപിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ടര്‍ സ്റ്റാന്‍ഡുണ്ടാക്കിയത്. അതിവിടെ തകരും. കേരളത്തിനും ആഹ്‌ളാദിക്കാനുള്ള വിജയമാണിത്. ബെംഗ്‌ളൂറില്‍ കൂടുതലുള്ളത് കണ്ണുരുകാരാണ്. മംഗ്‌ളൂറില്‍ കാസര്‍കോട്ടുകാരാണ് കൂടുതല്‍. ഞങ്ങളുടെ പ്രവര്‍ത്തകര്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. കേരളത്തിലെ പ്രവര്‍ത്തകരുടെ വിജയം കൂടിയാണ് കര്‍ണാടകയിലേതെന്നും കെ സുധാകരന്‍ പറഞ്ഞു.

Keywords: Kannur News, Malayalam News, Congress News, K Sudhakaran, Karnataka Election 2023, Politics, Political News, Kerala Politics, Karnataka Politics, BJP, K Sudhakaran said that success in Karnataka will be repeated in Kerala too.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.